|    Aug 17 Thu, 2017 1:22 pm
FLASH NEWS

വരയിലും വര്‍ണത്തിലും വള്ളംകളി; നെഹ്‌റു ട്രോഫിക്ക് വിദ്യാര്‍ഥികളുടെ നിറച്ചാര്‍ത്ത്

Published : 4th August 2017 | Posted By: fsq

 

ആലപ്പുഴ: 65ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് വരകളും വര്‍ണങ്ങളും ചാലിച്ച് വിദ്യാര്‍ഥികളുടെ നിറച്ചാര്‍ത്ത്. വള്ളംകളിക്ക് മുന്നോടിയായി പബഌസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നിറച്ചാര്‍ത്ത് മത്സരത്തില്‍ 1027 കുട്ടികളാണ് പങ്കെടുത്തത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ സംഘടിപ്പിച്ച മത്സരം ജില്ലാ കലക്ടര്‍ വീണാ എന്‍ മാധവന്‍ ചുണ്ടന്‍ വള്ളത്തിന്റെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, എ.ഡി.എം. എം.കെ. കബീര്‍, പബഌസിറ്റി കമ്മിറ്റിയംഗങ്ങളായ ഹരികുമാര്‍ വാലേത്ത്, കെ. നാസര്‍, അബ്ദുല്‍ സലാം ലബ്ബ, രമേശന്‍ ചെമ്മാപറമ്പില്‍ സംബന്ധിച്ചു.നഴ്‌സറി എല്‍പിസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിങ്, യു.പി.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മല്‍സരങ്ങളാണ് സംഘടിപ്പിച്ചത്. ചിത്രകാരന്മാരായ ടി ബേബി, സതീഷ് വാഴവേലി, രവികുമാര്‍ എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക