|    May 29 Mon, 2017 9:50 am
FLASH NEWS

വരമ്പത്ത് കൂലി

Published : 17th September 2016 | Posted By: SMR

വരമ്പത്തെ കൂലി സമ്പ്രദായം കണ്ണൂരില്‍ മാത്രമല്ല പ്രചുരപ്രചാരം നേടിയിരിക്കുന്നത്. ഫിലിപ്പീന്‍സ് നഗരമായ ദാവോയില്‍ രണ്ടുപതിറ്റാണ്ടായി ക്രമസമാധാനപാലനവും നീതിനിര്‍വഹണവും ഇതേ രീതിയിലാണ്. അക്രമികളെന്ന് സംശയിക്കപ്പെടുന്ന ആയിരക്കണക്കിന് ആളുകളെയാണ് അവിടെ വിചാരണയൊന്നും കൂടാതെ കൊന്നുതള്ളിയത്.
റോഡ്രിഗോ ദുതെര്‍തെ നഗരപിതാവായത് 1988ലാണ്. അന്നു മുതല്‍ കോടതിയും പോലിസുമല്ല നിയമനിര്‍വഹണത്തിന് ഉചിതം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവന്നത്. എതിരാളികളെയും അക്രമികളെയും വകവരുത്താന്‍ സ്വന്തമായ ഒരു കൊലപാതകസംഘത്തെ തന്നെ മേയര്‍ വളര്‍ത്തിയെടുത്തു എന്നാണ് ഇപ്പോള്‍ സെനറ്റ് നടത്തുന്ന അന്വേഷണത്തില്‍ വെളിപ്പെടുന്നത്.
സംഘത്തിലെ ഒരംഗമായിരുന്ന എഡ്ഗാര്‍ മാറ്റോബറ്റോ പറയുന്നത് അമ്പതോളംപേരെ വകവരുത്തിയതില്‍ തനിക്ക് നേരിട്ടു പങ്കുണ്ടെന്നാണ്. ഇരകളിലൊരാളെ പിടിച്ച് മുതലകള്‍ക്ക്ഇട്ടുകൊടുക്കുകയായിരുന്നു. വേറെ നാലുപേരെ കെട്ടിത്തൂക്കിക്കൊന്ന് ജഡം കടലിലെറിഞ്ഞു.
ദുതെര്‍തെ ഇപ്പോള്‍ ഫിലിപ്പീന്‍സിന്റെ പ്രസിഡന്റാണ്. ദാവോ നഗരത്തില്‍ നടപ്പാക്കിയ നീതി ഇപ്പോള്‍ രാജ്യമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് കക്ഷി. ഇതിനെതിരേ മനുഷ്യാവകാശസംഘടനകളും ഐക്യരാഷ്ട്ര സംഘടനപോലും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. നീതിനിര്‍വഹണം നിയമവിധേയമായിരിക്കണം എന്ന് ഉപദേശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ ദുതെര്‍തെ വിശേഷിപ്പിച്ചത് വേശ്യയുടെ സന്തതി എന്നാണ്. മറ്റു ലോകനേതാക്കള്‍ക്കും കിട്ടി സമാനമായ നിരവധി ബഹുമതികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day