|    Aug 19 Sat, 2017 3:21 am
FLASH NEWS

വരമ്പത്ത് കൂലി നയം കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഇല്ല: ഉമ്മന്‍ ചാണ്ടി

Published : 3rd August 2017 | Posted By: fsq

 

ശാസ്താംകോട്ട: സിപിഎമ്മും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടപ്പിലാക്കി വരുന്ന വരമ്പത്ത് കൂലി നയം കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് ശൂരനാട് വടക്ക് മൂന്നാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎമ്മും ബിജെപിയും ഇപ്പോള്‍ വരമ്പത്ത് കൂലി കൊടുത്തുകൊണ്ടുരിക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും ഏതെല്ലാം വിധത്തില്‍ ജനങ്ങളെ ദ്രോഹിക്കാമോ ആ വിധത്തിലെല്ലാം ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡന്റ് അനില്‍ അധ്യക്ഷത വഹിച്ചു. തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി ജനറല്‍ സെക്രട്ടറി ഷാനവാസ്ഖാന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, പ്രതാപവര്‍മ്മ തമ്പാന്‍, എംവി ശശികുമാരന്‍ നായര്‍, കെ കൃഷ്ണന്‍കുട്ടി നായര്‍, വൈ ഷാജഹാന്‍, മഠത്തില്‍ രഘു, സുകുമാരപിള്ള, തുണ്ടില്‍ നൗഷാദ്, വി വേണുഗോപാല കുറുപ്പ്, സുരേഷ് ചന്ദ്രന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക