|    Jun 23 Sat, 2018 5:44 am
FLASH NEWS

വരക്കുളത്ത് ബിവറേജസ് ഔട്ട്‌ലെറ്റ്;പ്രതിഷേധം ശക്തമാവുന്നു

Published : 12th December 2017 | Posted By: kasim kzm

എടക്കര: വഴിക്കടവ് ഗ്രാമപ്പഞ്ചായത്തിലെ വരക്കുളത്ത് ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെട്ട് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ജനവാസകേന്ദ്രത്തില്‍ ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍. ഇതിനായി ജനകീയ സമിതി രൂപീകരിച്ചു. മുന്‍പ് എടക്കരയിലും തെയ്യത്തുംപാടത്തും പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് ജനകീയ എതിര്‍പ്പുകളെത്തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വരക്കുളത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്. ഷോപ്പിനായി പ്രദേശത്തെ ഒരു വീട് അധികൃതര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതറിഞ്ഞ നാട്ടുകാര്‍ ജനകീയ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഭാരവാഹികളായി അശോക് കുമാര്‍(ചെയരമാന്‍), ജൂഡി തോമസ്(കണ്‍വീനര്‍), തെക്കന്‍ ഷാജി(ട്രഷറര്‍), രക്ഷാധികാരികളായി ബനീഷ് ജോസഫ്, എ എന്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുള്‍ റഹീമത്ത് എന്നിവരെ തിരഞ്ഞെടുത്തു. വരക്കുളത്ത് ഔട്ട്‌ലെറ്റ് സ്ഥാപിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss