|    Oct 18 Wed, 2017 10:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

‘വയോള ബീച്ച്’ അംഗങ്ങള്‍  സ്വീഡനില്‍ കൊല്ലപ്പെട്ടു

Published : 15th February 2016 | Posted By: SMR

സ്‌റ്റോക്ക്‌ഹോം: ബ്രിട്ടനിലെ പ്രശസ്ത സംഗീത സംഘമായ ‘വയോള ബീച്ച്’ അംഗങ്ങള്‍ സ്വീഡനില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ സ്റ്റോക്ക് ഹോമിനു സമീപമുണ്ടായ അപകടത്തിലാണ് സാംസ്‌കാരിക സംഘത്തിലെ മാനേജര്‍ ഉള്‍പ്പെടെ അഞ്ചു യുവാക്കള്‍ മരിച്ചത്. ക്രിസ് ലി യോണാര്‍ഡ്, റിവര്‍ റിവസ്, തോമസ് ലോവ്, ജാക്ക് ഡാകിന്‍, മാനേജര്‍ ക്രേഗ് ടെറി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയിലെ ഒരു പാലത്തില്‍നിന്ന് 82 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടം സംബന്ധിച്ച വിവരം സ്വീഡനിലെ ബ്രിട്ടിഷ് വിദേശകാര്യ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വീഡിഷ് സംഗീതോല്‍സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു വയോള ബീച്ച് സംഗീത സംഘം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക