|    Aug 18 Sat, 2018 12:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വയോധിക കൊല്ലപ്പെട്ട സംഭവം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പൂജാരി തൂങ്ങി മരിച്ച നിലയില്‍

Published : 25th September 2017 | Posted By: fsq

 

ചേലക്കര: വയോധികയുടെ മൃതദേഹം ചാക്കില്‍ കെട്ടി ക്ഷേത്രത്തിന് സമീപമുള്ള പറമ്പില്‍ കണ്ടെത്തിയ കേസില്‍ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലിസ് ആവശ്യപ്പെട്ട പൂജാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരി ചേലക്കര കോട്ടപ്പുറം വീട്ടില്‍ കെ കെ ഗോപി (34) യെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ചേലക്കരയിലുള്ള ക്ഷേത്രത്തില്‍പോയി വന്ന അമ്മ അടഞ്ഞുകിടക്കുന്ന വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ ക്ഷേത്രവും അനുബന്ധ വളപ്പും പൂജാരിയുള്‍പ്പെടുന്ന കുടുംബത്തിന്റെ പാരമ്പര്യ വസ്തുവഹകളാണ്. വൃദ്ധ മരിച്ച സംഭവത്തില്‍ ഗോപിയെ സ്‌റ്റേഷനിലേക്ക് പോലിസ് വിളിപ്പിച്ചിരുന്നെങ്കിലും ഇയാള്‍ ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിരുന്നില്ല. അതേസമയം ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലിസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. പ്രദേശവാസിയായ ഒടുവത്തൊടി കല്യാണി അമ്മ (70)യുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് വശത്തുള്ള പറമ്പില്‍ നിന്നും ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തിയത്. എസ്പിയുടെ കീഴില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പൂജാരിയുടെ മരണം. വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം നാട്ടില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പലരേയും ചോദ്യം ചെയ്തിരുന്നു. ഇതുവരേയും ആരേയും അറസ്റ്റ് ചെയ്യാന്‍ പോലിസിനായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss