|    Sep 19 Wed, 2018 8:28 am
FLASH NEWS

വയോധികരെ മെഡി. കോളജ് വാഹനത്തില്‍ വഴിയരികില്‍ തള്ളിയതായി ആരോപണം

Published : 23rd May 2018 | Posted By: kasim kzm

ഗുരുവായൂര്‍: തീരെ അവശനിലയിലായ വന്ദ്യവയോധികരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് വാഹനത്തില്‍ വഴിയരികില്‍ തള്ളിയതായ് ആരോപണം. തീരെ അവശനായ ഇദ്ദേഹത്തിന്റെ ആശുപത്രിരേഖകളില്‍ ശിവശങ്കരന്‍നായര്‍ (80) മൂവ്വാറ്റുപുഴയെന്നും കാണുന്നു. മെഡിക്കല്‍കോളജിലെ ചികിത്സാ റെക്കാര്‍ഡുമായാണ് ഇയാളെ വഴിയരികില്‍ കണ്ടത്. എന്നാല്‍ ആരാണ് ഇവിടെയെത്തിച്ചതെന്നതിന് ഇയാള്‍ വ്യക്തമായ മറുപടി പറയുന്നില്ല. ഇന്നലെ രാവിലെ 11-മണിയോടേയാണ് ഗുരുവായൂര്‍ കൈരളി ജംങഷന് സമീപം രണ്ട് വയോവൃദ്ധരെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ പരിസരത്തെ ഓട്ടോക്കാര്‍ കണ്ടത്.
ഇവരിലൊരാളെ പിന്നീട് കണ്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. പരിസരത്തെ ഓട്ടോക്കാര്‍ വിവരം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനെ അറിയിച്ചെങ്കിലും, ആക്ട്‌സ് പ്രവര്‍ത്തകരെ അറിയിക്കാന്‍ പറഞ്ഞ് ടെമ്പിള്‍ പോലീസ് കൈ മലര്‍ത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വൈകീട്ടോടെ പൊതുപ്രവര്‍ത്തകനും, ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവുമായ ആന്റോതോമസ് ഇടപെട്ട് ഇയാളെ ചാവക്കാട് താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ 11-ന് ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിച്ച് 18-ന് ഡിസ്ചാര്‍ജ്ജ്‌ചെയ്തതായും, തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതിന്റേയും ആശുപത്രിരേഖകള്‍ ഇയാളുടെ കൈവശമുണ്ട്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യസ്ഥി അനുസരിച്ച് വിദഗ്ദചികിത്സക്കായി വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss