|    Aug 20 Sun, 2017 1:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വയോധികയെ തള്ളിയിട്ട സംഭവത്തില്‍ കേസെടുത്തു

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വയോധികയെ ജീവനക്കാരന്‍ തള്ളിയിട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നോട്ടീസയച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കി. ജൂലൈ 20നാണ് സംഭവം.  പൊന്നാനി എരമംഗലം കിഴക്കേവളപ്പില്‍ കുഞ്ഞി ലക്ഷ്മി അമ്മയെ(70)യാണ് പ്രസാദം വാങ്ങാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെയല്ല നില്‍ക്കേണ്ടതെന്ന് പറഞ്ഞ് ജീവനക്കാരനായ ശിവശങ്കരന്‍ പിടിച്ചു തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക