|    Jul 23 Mon, 2018 11:23 am
FLASH NEWS
Home   >  Kerala   >  

വയോധികയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

Published : 20th September 2017 | Posted By: shadina sdna


ചേലക്കര: ചേലക്കരയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊന്ന് മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ഒടുവത്തൊടി പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ (75) ആണ് കൊല്ലപ്പെട്ടത്. പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ പറമ്പില്‍ ആണ് മൃതദേഹം ഉപേക്ഷിച്ചത്. രാവിലെ ക്ഷേത്രത്തില്‍ വിളക്കു കഴുകാന്‍ പോയ സ്ത്രീയാണ് ചാക്കുകെട്ട് കിടക്കുന്നത് കണ്ടത്. ഇവര്‍ സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തലയ്ക്കടിയേറ്റാണ് കല്യാണിയമ്മ മരണപ്പെട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തലയ്ക്കടിച്ച് കൊന്നശേഷം ആഭരണങ്ങള്‍ കവരുകയായിരുന്നുവെന്ന് പോലിസ് സംശയിക്കുന്നു. കല്യാണിയമ്മ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss