|    Mar 24 Fri, 2017 9:16 pm
FLASH NEWS

വയോധികയുടെ ചെവിയറുത്ത് കവര്‍ച്ച: പ്രതി പിടിയില്‍

Published : 18th October 2016 | Posted By: Abbasali tf

തൃശൂര്‍: കേച്ചേരി പട്ടിക്കരയില്‍ വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിക്കുകയും ചെവി മുറിച്ച് കമ്മല്‍ കവരാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഷാഡോ പോലിസ് പിടികൂടി. മുക്കാട്ടുകര സ്വദേശി പയ്യപ്പാട്ടില്‍ വീട്ടില്‍ ദാസന്‍, ചീരക്കുഴി എന്നീ പേരുകളില്‍ അറിയപ്പെടുന്ന യേശുദാസന്‍(30) ആണ് അറസ്റ്റിലായത്. കേച്ചേരിയില്‍ പട്ടിക്കര കപ്രശേരി റോഡില്‍ താമസിക്കുന്ന കളരിക്കല്‍ വീട്ടില്‍ ബാലന്‍ മാസ്റ്ററുടെ ഭാര്യ അംബുജാക്ഷിയമ്മ(89)യുടെ ചെവിയാണ് കവര്‍ച്ചക്കിടെ മുറിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ ഇക്കഴിഞ്ഞ ഏഴിന് ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടികള്‍ അകത്തേക്കു പോയ സമയത്ത് വരാന്തയില്‍ കയറി വന്ന് മാലം ബലം പ്രയോഗിച്ച് പൊട്ടിക്കുകയും കമ്മല്‍ പറിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിടിവലിക്കിടെ ചെവിമുറിഞ്ഞു പോവുകയും നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയതോടെ കമ്മല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതേ ദിവസം വൈകീട്ട് മരത്താക്കര പടവരാട് റോഡില്‍ തോണിപറമ്പില്‍ വിജയന്റെ വീട്ടില്‍ കയറി അടുക്കളയില്‍ ജോലി ചെയ്തിരുന്ന ഭാര്യ ഓമന(59)യുടെ രണ്ടര പവന്റെ മാലപൊട്ടിച്ച കേസിന്റെ അന്വേഷണത്തിലൊടുവിലാണ് പ്രതി പിടിയിലായത്. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ 35 വയസോളം തോന്നിക്കുന്ന യുവാവാണ് അടുക്കളയില്‍ കയറി  മാലപൊട്ടിച്ചതെന്നും  ൈബക്കിലാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും പോലിസിനു ഓമന മൊഴി നല്‍കി. നിരവധി ഇതര സംസ്ഥാന തൊഴിലാളികളേയും നേരത്തെ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരേയും ഗുണ്ടാസംഘങ്ങളേയും പോലിസ് ചേ ാദ്യം ചെയ്തിരുന്നു. കവര്‍ച്ച നടന്ന സ്ഥലത്തിനടുത്ത സ്ഥാപനങ്ങളിലേയും വീടുകളിലേയും സിസിടിവി കാമറകള്‍ പോലിസ് പരിശോധിച്ചെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് അമല ആശുപത്രിക്കടുത്ത് അടയ്ക്ക മാര്‍ക്കറ്റ് റോഡില്‍ എടശ്ശേരി വളപ്പില്‍ അയ്യപ്പന്റെ ഭാര്യ ശാരദാമ്മ(78)യുടെ മാല ബൈക്കിലെത്തി പൊട്ടിക്കുകയും എതിര്‍ത്ത ഇവരെ റോഡില്‍ ചവിട്ടി വീഴുത്തുകയും ചെയ്തതായും പ്രതി സമ്മതിച്ചു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക