|    Jan 19 Thu, 2017 4:10 pm
FLASH NEWS

വയോജന ദിനത്തില്‍ അന്നമ്മയ്ക്ക് പുതു ജീവിതം

Published : 2nd October 2016 | Posted By: SMR

പത്തനംതിട്ട: ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയുടെ വീട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് 2.4 ലക്ഷം രൂപയോളം. ഓമല്ലൂര്‍ പൈവള്ളി ഇളവുംകണ്ടത്തില്‍ അന്നമ്മ മാമന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്.  കണ്ടെത്തിയവയില്‍ ഡോളറടക്കമുണ്ട്. ആയിരക്കണക്കിന് രൂപ ചിതലരിച്ച നിലയിലുമാണ്. കട്ടിലിനടിയിലും മറ്റും  ചെറിയ പൊതികളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
എസ്ബിടി ബാങ്കില്‍ തൂപ്പുകാരിയായി ജോലി ചെയ്യ്തിരുന്നു അന്നമ്മ. ഭര്‍ത്താവ് പാപ്പച്ചന്‍ കാതോലിക്കേറ്റ് കോളജിലെ ജീവനക്കാരനായിരുന്നു. ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്ന് പെന്‍ഷന്‍ ഏറ്റുവാങ്ങുന്നത് അന്നമ്മയാണ്. ഈ പെന്‍ഷന്‍ തുകയായിരിക്കാം കണ്ടെത്തിയതെന്ന കണക്കുകൂട്ടലിലാണ് പ്രദേശവാസികള്‍. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന അന്നമ്മ തന്നെ ഈ പണം സൂക്ഷിക്കാന്‍ ചിലര്‍ ഏല്‍പിച്ചതാണെന്നും പറയുന്നു. വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന നിലയിലാണ് അന്നമ്മയുടെ പുരയിടം.
അന്നമ്മയുടെ വീട്ടില്‍ കാടുപിടിച്ചു കിടക്കുന്നതിനാല്‍ തന്റെ കാര്‍ഷികവിളകള്‍ക്ക് തടസ്സമാവുന്നെന്ന് അയല്‍വാസി പഞ്ചായത്തില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ രണ്ട് ദിവസങ്ങളിലായി വീട് വൃത്തിയാക്കാന്‍ തുടങ്ങിയത്. കാടുപിടിച്ച വീടും പരിസരവും മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലായിരുന്നു. അയല്‍വാസികളാരുമായും അന്നമ്മയ്ക്ക് വര്‍ഷങ്ങളായി സഹകരണമില്ല.
ഒരു മകള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും അന്നമ്മ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വാര്‍ഡംഗം ലക്ഷ്മി മനോജ് തുടങ്ങിയവര്‍ പണം ഓമല്ലൂര്‍ എസ്ബിടിയില്‍ അന്നമ്മയുടെ പേരില്‍ നിക്ഷേപിച്ചു. മറ്റു പല ബാങ്കുകളിലായി അന്നമ്മയുടെ പേരില്‍ ഒന്നര ലക്ഷത്തോളം രൂപയുമുണ്ട്.
അതേസമയം അന്നമ്മയെ  അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം ഇടപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാത്മയുടെ ചെയര്‍മാന്‍ രാജേഷ് തിരുവല്ല സ്ഥലത്തെത്തി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വാര്‍ഡ് അംഗം ലക്ഷ്മി മനോജ് എന്നിവരുമായി ആലോചിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ടരമാസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശരീരമാസകലം വേദനയാണെന്നും വൃദ്ധമാതാവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക