|    Jan 18 Wed, 2017 3:08 am
FLASH NEWS

വയോജനപുനരധിവാസം: ജില്ലാ പഞ്ചായത്തിന് പുതിയ പദ്ധതികള്‍

Published : 30th September 2016 | Posted By: Abbasali tf

മലപ്പുറം: ജില്ലാപഞ്ചായത്ത് പ്രദേശത്ത് വയോജനപുനരധിവാസവുമായി ബന്ധപ്പെട്ട് പുതിയപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അടുത്ത വര്‍ഷം തന്നെ ജില്ലയെ  വയോജന സൗഹൃദ ജില്ലയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ, ബ്ലോക്ക, ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവ സംയോജിപ്പിച്ചാണു വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി രൂപപ്പെടുത്തുന്നത്.പദ്ധതിയുടെ ഭാഗമായി ജില്ലാ, താലൂക്ക് ആശുപത്രികളില്‍ വയോജന വാര്‍ഡുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസി, സ്വകാര്യബസ് യാത്ര സൗകര്യങ്ങള്‍ വയോജന സൗഹൃദമാക്കും.വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസുകള്‍,സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ പഞ്ചായത്ത് പ്രദേശത്ത് എല്ലാ വയോജനങ്ങള്‍ക്കും സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ നടപടി സ്വാകരിക്കുമെന്നും എ പി ഉണ്ണികൃഷണന്‍ പറഞ്ഞു.ഒന്ന് ലോക വയോജന ദിനത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെയും കേരള സാമൂഹിക സുരക്ഷാമിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ എന്ന തലക്കെട്ടില്‍ ലോക വയോജന ദിനാഘോഷത്തിന്റെ ജില്ലാ തല പരിപാടികള്‍ നടക്കും. മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ രാവിലെ 9.30ത് മുതല്‍ തുടങ്ങുന്ന പരിപാടി തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. 1500അധികം വയോജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വയോജനങ്ങളുടെ കലാപരിപാടികള്‍ക്ക് പുറമെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. എല്ലാ വയോജനങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കും.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ,എസ്‌ഐഡി ജില്ലാ കോര്‍ഡിനേറ്റര്‍ സി ടി നൗഫല്‍,കെ കൃഷണമൂര്‍ത്തി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക