|    Jul 21 Sat, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വയോജനങ്ങള്‍ക്ക് ബസ്സുകളില്‍ 20% സംവരണം കര്‍ശനമാക്കും

Published : 14th September 2017 | Posted By: fsq

 

കൊച്ചി: വയോജനങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍മാന്‍ സി കെ നാണു എംഎല്‍എ. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബസ്സുകളില്‍ സംവരണം ചെയ്തിട്ടുള്ള 20 ശതമാനം സീറ്റുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാ ന്‍ ആര്‍ടിഒ, പോലിസ്, മോട്ടോ ര്‍ വാഹനവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ സമിതി നിര്‍ദേശം നല്‍കി. സമിതി അംഗങ്ങളും ഇക്കാര്യം പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രികളി ല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്യൂ നില്‍ക്കാതെ ചികില്‍സ ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ സമിതി ഡിഎംഒക്ക് നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss