|    Jan 18 Wed, 2017 5:29 pm
FLASH NEWS

വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് വയോജനങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. 1826 കേസുകളാണ് 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 60 മുതല്‍ 80 വയസ്സു വരെയുള്ള മാതാപിതാക്കളാണ് വാര്‍ധക്യകാലത്തു മക്കളുടെ അതിക്രമങ്ങള്‍ക്കെതിരെ ട്രൈബ്യൂണലില്‍ പരാതിയുമായി എത്തുന്നത്.
ട്രൈബ്യൂണലിലെ കണക്കു പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. 1826 കേസുകളില്‍ 1297 എണ്ണവും പരിഹരിക്കപ്പെട്ടെങ്കിലും 139 എണ്ണം ഇപ്പോഴും ഹൈക്കോടതിയില്‍ തീര്‍പ്പുകാത്തുകിടക്കുന്നു. തീര്‍പ്പാക്കിയ ഭൂരിപക്ഷം കേസുകളിലും മാതാപിതാക്കള്‍ക്ക് അനുകൂലമായാണ് വിധി വന്നിരിക്കുന്നത്. ഫോര്‍ട്ടു കൊച്ചിയാണ് തൊട്ടുപിന്നില്‍. 949 കേസുകളാണു റിപോര്‍ട്ടു ചെയ്യപ്പെട്ടത്.
8568 കേസുകളാണു തലസ്ഥാനത്തു മൊത്തമായി റിപോര്‍ട്ടു ചെയ്യപ്പെട്ടത്. 10 പേരില്‍ ഒരാള്‍ വീതം മക്കളുടെ പീഡനത്തിനു ഇരയാവുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ മടിക്കുകയാണ്. ഇത്തരം മക്കള്‍ക്കെതിരെ കേസ് കൊടുക്കുന്ന മാതാപിതാക്കള്‍ കേസ് പിന്‍വലിക്കുന്നതും നിത്യസംഭവമാണ്.
വൃദ്ധജനങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത് ഉപേക്ഷിക്കുന്നവരുടെ എണ്ണവും തലസ്ഥാനത്തു കൂടുതലാണ്. ഇത്തരം കേസുകള്‍ കണ്ടാല്‍ ആധാരം റദ്ദുചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വൃദ്ധരായ മാതാപിതാക്കള്‍ക്കു ചെലവിനു കൊടുക്കാത്ത മക്കള്‍ക്കെതിരെയും, സ്വത്തു തട്ടിയെടുത്തു വീട്ടില്‍ നിന്നു പുറത്താക്കിയവരെ വീട്ടില്‍ തിരികെ കൊണ്ടുവന്നു സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായി എത്തുന്ന കേസുകളാണ് പോലിസ് സ്‌റ്റേഷനുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍ ആക്ട് 2007 പ്രകാരമാണ് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കു കേസ് എടുക്കുന്നത്. എന്നാല്‍, മാതാപിതാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികൃതരും തയ്യാറല്ല. പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്നും ഒറ്റയ്ക്കു താമസിക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കണമെന്നതും പാരന്റ്‌സ് ആന്റ് സിറ്റിസണ്‍ ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക