|    Jul 23 Sun, 2017 4:43 pm
FLASH NEWS

വയല്‍ നികത്തി റോഡ് നിര്‍മാണം; പഞ്ചായത്ത് ഏറ്റെടുക്കാനുള്ള ശ്രമം കലക്ടര്‍ തടഞ്ഞു

Published : 2nd July 2016 | Posted By: SMR

പുതുക്കാട്: വയല്‍ നികത്തി റോഡ് നിര്‍മിച്ച സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് പോക്കുവരവ് നടത്താനുള്ള ശ്രമം സബ് കലക്ടര്‍ തടഞ്ഞു. പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ മങ്ങാട്ടുപാടത്തിന് നടുവിലൂടെ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തി റോഡ് നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുന്‍പ് തടഞ്ഞിരുന്നു.
പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. റോഡ് നിര്‍മാണം വിവാദമായതിനെ തുടര്‍ന്ന് ഉടമകള്‍ സ്ഥലം പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ഭൂമി പോക്കുവരവിനായ് ആര്‍ഡിഒക്ക് അപേക്ഷ നല്‍കിയിരുന്നു. സബ് കലക്ടര്‍ സ്ഥല പരിശോധന നടത്തുകയും പോക്കുവരവ് അപേക്ഷ റദ്ദ് ചെയ്യുകയും റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയലില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുന്നതിനായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
റോഡ് നിര്‍മാണം ഇരുവശത്തേയും കൃഷിയിടങ്ങള്‍ക്ക് ദോഷകരമായി വരുമെന്ന കാരണം കാണിച്ചാണ് സബ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ വര്‍ഷം കൃഷി ചെയ്ത പാടശേഖരത്തിന് കുറുകെയാണ് രണ്ട് ഭാഗങ്ങളിലും കരിങ്കല്‍ കെട്ടി മണ്ണിട്ട് സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മിച്ചത്.
പുതുക്കാട് പഞ്ചായത്തിലെ കാര്‍ഷിക വികസന സമിതിയുടെ നേതൃത്വത്തില്‍ കരിങ്കല്‍ കെട്ടിയ ഭാഗം പൊളിച്ചു നീക്കിയിരുന്നു.
100 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമാണ് അനധികൃതമായി റോഡ് നിര്‍മിച്ചിരിക്കുന്ന—ത്. നെല്‍വയല്‍ പരിവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമൊവശ്യപ്പെട്ട് കൃഷി ഓഫിസര്‍ പോലിസിനും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അനധികൃതമായി നിര്‍മ്മിച്ച റോഡ് പൊളിച്ചുനീക്കി നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന—താണ് കര്‍ഷകരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക