|    Mar 28 Tue, 2017 2:16 am
FLASH NEWS

വയല്‍ നികത്തലും കൈയേറ്റവും വ്യാപകം; നടപടിയെടുക്കാതെ നഗരസഭയും റവന്യൂ അധികാരികളും

Published : 10th October 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴയില്‍ നെല്‍പ്പാടം നികത്തുന്നതും പൊതുസ്ഥലം ൈകയേറുന്നതും വ്യാപകമായിട്ടും നഗരസഭയും റവന്യൂ അധികാരികളും തുടരുന്നതായി ആക്ഷേപം. തൊടുപുഴയ്ക്കടുത്ത് വെങ്ങല്ലൂര്‍, ഷാപ്പുംപടി, പള്ളിപ്പീടിക, വേങ്ങത്താനം,പെരുമ്പിള്ളിച്ചിറ എന്നിവിടങ്ങളില്‍ നെല്‍വയല്‍ നികത്തല്‍ വ്യാപകമാണ്. വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാതയില്‍ ഷാപ്പുംപടി മുതല്‍ വടക്കുംമുറി വരെയുള്ള ഭാഗത്ത് 10 അടി ഉണ്ടായിരുന്ന തോടി—ന്റെ വീതി കൈയേറ്റം മൂലം മൂന്നടിയായി കുറഞ്ഞു. തോടിന്റെ വശങ്ങള്‍ സ്വകാര്യവ്യക്തികള്‍ കരിങ്കല്ല് കെട്ടി സ്വന്തം സ്ഥലത്തോട് ചേര്‍ത്തിരിക്കുകയാണ്. തോടിന്റെ നടുവില്‍ സ്ലാബ് സ്ഥാപിച്ച് വഴിയാക്കിയതുമൂലം വെള്ളമൊഴുക്കും് തടസ്സപ്പെട്ടു. വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷന് സമീപമുള്ള വലിയ തോടിന്റെ ഇരുകരകളും സ്വകാര്യവ്യക്തികള്‍  കൈയേറി. വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാതയുടെ വലതു—ഭാഗത്തെ പാടങ്ങള്‍ നികത്തി കോണ്‍ക്രീ—റ്റ് കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തെ ജലസ്രോതസും നീര്‍ത്തടങ്ങളുമാണ് നശിക്കുന്നത്.
മറ്റൊരിടത്ത് റവന്യൂ ഭൂമി കൈയേറിയാണ് നിര്‍മാണം നടക്കുന്നത്. വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ മൂണ്‍ലിറ്റ് ഹോട്ടലിന് പിന്‍വശത്ത് നിലവില്‍ മണ്ണിട്ട് നികത്തിയ ഭൂമിയില്‍ റവന്യൂ പുറമ്പോക്കുമുണ്ട്. പ്രമാണിമാര്‍ നടത്തുന്ന വയല്‍ നികത്തലും കൈയേറ്റങ്ങളും തടയാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ ബഹുജനങ്ങളെ കൂടി സഹകരിപ്പിച്ച് കര്‍ഷകപ്രക്ഷോഭം ഉയര്‍ത്തുമെന്ന് കേരള കര്‍ഷകസംഘം തൊടുപുഴ ഏരിയ സമ്മേളനം പ്രതിഷേധിച്ചു. തൊടുപുഴ ഉല്ലാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി ഉദ്ഘാടനം ചെയ്തു. പി കെ സുകുമാരന്‍ അധ്യക്ഷനായി.കെ ആര്‍ രമണന്‍ രക്തസാക്ഷിപ്രമേയവും സി എസ് ഷാജി അനുശോചനപ്രമേയവും എം ആര്‍ സഹജന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറി ടി ആര്‍ സോമന്‍, കെഎസ്‌കെടിയു ഏരിയ ജോയിന്റ് സെക്രട്ടറി എം ജി സുരേന്ദ്രന്‍,ഡോ. ജോസഫ് അഗസ്റ്റിന്‍, എം പത്മനാഭന്‍ സംസാരിച്ചു. ഭാരവാഹികളായി പി കെ സുകുമാരന്‍ (പ്രസിഡന്റ്), വി എസ് ബാലന്‍, എം ആര്‍ ശിവശങ്കരന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), എം ആര്‍ സഹജന്‍ (സെക്രട്ടറി),സി എസ് ഷാജി, കെ ആര്‍ രമണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം പത്മനാഭന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day