|    Nov 18 Sat, 2017 4:43 am
Home   >  Todays Paper  >  Page 5  >  

വയല്‍ തരിശാക്കി ഇടുന്നത് ക്രിമിനല്‍ കുറ്റമാക്കും: മന്ത്രി

Published : 7th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വയലുകള്‍ കൃഷി ചെയ്യാതെ തരിശാക്കി ഇടുന്നത് ക്രിമിനല്‍ കുറ്റമാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കേരള കാര്‍ഷിക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയിലൂടെ കാര്‍ഷിക രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള ജില്ലാതല പുരസ്‌കാര വിതരണം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 63 ലക്ഷം വീടുകളിലേക്ക് പച്ചക്കറി എത്തിക്കാനാവും. മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനം പച്ചക്കറിയില്‍ സ്വയം പര്യാപ്തമാവും. പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ശീതീകരണ സൗകര്യം ഒരുക്കും നെല്ല് കൃഷിക്ക് പ്രകൃതിക്ഷോപം മുലമോ വന്യമൃഗ അക്രമണം മൂലമോ ഉണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും.  കാര്‍ഷിക മേഖലയിലെ ഇടപെടല്‍ വഴി സംസ്ഥാനത്ത് ജലലഭ്യതയും ഉറപ്പാക്കാനാവും’ തോടുകളും പുഴകളും സംരക്ഷിക്കപ്പെടണം. കുടിവെള്ളം കിട്ടാത്തതിന് തദ്ദേശസ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കര്‍ഷകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കൃഷി വകുപ്പ് ഉേദ്യാഗസ്ഥര്‍ എന്നിവയില്‍ നിന്നും 2016-17 വര്‍ഷത്തില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചവര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ജൈവ പച്ചക്കറി വിപണനത്തിനുള്ള സ്‌കൂട്ടറുകളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.  പെരിന്തല്‍മണ്ണ ഫുഡ് സ്‌റ്റോറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിച്ചു. പോഷക സമൃദ്ധ വിളകളുടെ തൈ വിതരണം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീമും നഗരങ്ങളില്‍ പച്ചക്കറി കൃഷി വ്യാപനത്തിനുള്ള ഗ്രോബാഗ് വിതരണം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണയും നിര്‍വഹിച്ചു. രാഷ്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക