|    Jun 25 Mon, 2018 4:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വയല്‍ക്കിളികള്‍ സമരത്തിലേക്ക്

Published : 20th May 2018 | Posted By: kasim kzm

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ വീണ്ടും സമരത്തിനിറങ്ങുന്നു. വയല്‍ക്കിളി സമര ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ 26ന് കീഴാറ്റൂരില്‍ നിന്നു കണ്ണൂരിലേക്ക് ബഹുജന മാര്‍ച്ചും കലക്ടറുടെ ക്യാംപ് ഓഫിസിനു മുന്നില്‍ കഞ്ഞിവയ്പ് സമരവും നടത്തും. ദേശീയപാത അശാസ്ത്രീയമായി വികസിപ്പിക്കുന്നതിനെതിരേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമരം ചെയ്യുന്നവരെ അണിനിരത്തും. ഹൈവേ ത്രീ ഡി നോട്ടിഫിക്കേഷന്‍ നടപടി നിര്‍ത്തിവയ്ക്കുക, അശാസ്ത്രീയമായ അലൈന്‍മെന്റുകള്‍ പുനര്‍ നിര്‍ണയിക്കുക, ദേശീയപാത സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന മാര്‍ച്ച് രാവിലെ 9ന് കീഴാറ്റൂരില്‍ നിന്നാരംഭിക്കും. കാല്‍നടയായി വൈകീട്ടോടെ കണ്ണൂരിലെത്തുന്ന മാര്‍ച്ച് കലക്്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തിയ ശേഷം അടുപ്പുകൂട്ടി കഞ്ഞിവയ്പ് സമരം നടത്തും. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍ സുബ്രഹ്മണ്യന്‍, വി പി മഹേശ്വരന്‍, നോബിള്‍ എം പൈകട, സുരേഷ് കീഴാറ്റൂര്‍, നിഷാന്ത് പരിയാരം, വി കൃഷ്ണന്‍, രജീഷ്, സണ്ണി അമ്പാട്ട്, വിനോദ്കുമാര്‍ രാമന്തളി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss