|    Nov 17 Sat, 2018 7:49 am
FLASH NEWS
Home   >  Kerala   >  

വയല്‍ക്കിളികളെ നേരിടാന്‍ കാവല്‍പ്പുരയുമായി സിപിഎം

Published : 21st March 2018 | Posted By: sruthi srt

കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബന്ദല്‍ സമരവുമായി ഇറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരെ നാട് കാവല്‍ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം തീരുമാനം.

പ്രതിരോധപരിപാടികളുടെ ഭാഗമായി കീഴാറ്റൂരില്‍ കാവല്‍പ്പുര എന്ന പേരില്‍ സിപിഎം സമരപ്പന്തല്‍ കെട്ടും. വരുന്ന 24ാം തീയതി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജനമാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി എന്ന ബന്ദല്‍ സംഘടന രൂപീകരിച്ചാവും സിപിഎമ്മിന്റെ പ്രക്ഷോഭം.
ഈ വരുന്ന 25ാം തീയതി സമാനമനസ്‌കരായ ആളുകളെ ഒപ്പം ചേര്‍ത്ത് വയല്‍കിളികള്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുന്നതും കൂടി കണക്കിലെടുത്താണ് വയല്‍കിളിക്കളുടെ സമരത്തിന് മറുപടിയുമായി സിപിഎം എത്തുന്നത്. വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐ രംഗത്തു വന്നതും ജനകീയസമരം നടത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss