|    Feb 20 Tue, 2018 9:36 am
FLASH NEWS

വയലാര്‍ രാമവര്‍മ ഫൗണ്ടേഷന്‍ അവാര്‍ഡ് മഞ്ജു വാര്യര്‍ക്ക്

Published : 24th January 2017 | Posted By: fsq

 

തൃശൂര്‍: വയലാര്‍ രാമവര്‍മ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം മഞ്ജുവാര്യര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ               സമ്മേളനത്തില്‍ അറിയിച്ചു. കര്‍മശ്രേഷ്ഠ അവാര്‍ഡ് കെ പി മാത്യൂസിനും സമ്മാനിക്കും. 29ന് തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പുരസ്‌കാരം വിതരണം ചെയ്യും. അബ്ദുള്‍സമദ് സമദാനി അധ്യക്ഷനാകും. മേയര്‍ അജിത ജയരാജന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, സിനിമാതാരം ചെമ്പന്‍ വിനോദ്, സീരിയല്‍ നടന്‍ ആനന്ദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് മധു ബാലകൃഷ്ണന്റെ സംഗീതനിശയും കോട്ടയം നസീറിന്റെ കോമഡി ഷോയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ആനന്ദ്, ബിന്ദുക്കുട്ടന്‍, മോഹനന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss