|    Nov 19 Sun, 2017 2:22 pm
FLASH NEWS

വയലാര്‍ രാമവര്‍മയുടെ സ്മാരകമായ ചന്ദ്രകളഭം നിര്‍മാണം പൂര്‍ത്തിയാക്കിയില്ല; ആരാധകര്‍ പ്രക്ഷോഭത്തിലേക്ക്

Published : 6th August 2017 | Posted By: fsq

 

ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ സ്മരകമായ ചന്ദ്രകളഭം നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനെതിരെ ആരാധകര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിനു തുടക്കമായി വയലാര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സാംസ്‌ക്കാരിക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കവിയുടെ തറവാടായ വയലാര്‍ രാഘവപ്പറമ്പില്‍ 2009 ല്‍ നിര്‍മാണം തുടങ്ങിയ സ്മാരകം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും കവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ദാനം ജന്മനാട്ടില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതുസംബന്ധിച്ച് പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും  നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്മൃതിമണ്ഡപത്തില്‍ സമരപ്രഖ്യാപനം നടത്തി. ജനറല്‍ സെക്രട്ടറി കരപ്പുറം രാജശേഖരന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രക്ഷാധികാരി ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. നടന്‍ മുരളി ജയന്‍ മുഖ്യാതിഥിയായി.  കൗണ്‍സിലര്‍ ജി.കെ അജിത്ത്, പ്രഫ. തോമസ് വി. പുളിക്കന്‍, അരവിന്ദാക്ഷമേനോന്‍, സാബു വടേക്കരി, ആര്‍ സബീഷ്, ഗീതാ തുറവൂര്‍, പ്രസന്നന്‍ അന്ധകാരനഴി, വെട്ടയ്ക്കല്‍ മജീദ്, അനില്‍ വാരണം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക