|    Sep 21 Fri, 2018 10:03 am
FLASH NEWS

വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ ആക്രമണമെന്ന് ആക്ഷേപം

Published : 24th January 2017 | Posted By: fsq

 

ചേര്‍ത്തല: വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയെന്ന് ആക്ഷേപം. മണ്ഡപത്തിന്റെ വടക്കേ കവാടത്തിലെ അലങ്കാരഗ്രില്ലിന്റെ ഒരു ഭാഗം തകര്‍ന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് തകര്‍ന്ന നിലയില്‍ കണ്ടത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി സിപിഎം, സിപിഐ നേതാക്കള്‍ പറഞ്ഞു.ഞായറാഴ്ച വയലാര്‍ നാഗംകുളങ്ങരയില്‍ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപെട്ട് സിപിഎം- ആര്‍എസ്എസ് തര്‍ക്കമുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ മണ്ഡപത്തിന് നേരെയുണ്ടായ ആക്രമണമെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.വിരലടയാള വിദഗ്ധരും പോലിസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഞായറാഴ്ച രാത്രിയിലാണ് ഗ്രില്‍ തകര്‍ക്കപെട്ടിരിക്കുന്നത്. സംഭവമറിഞ്ഞ് സിപിഎം, സിപിഐ നേതാക്കളും പ്രവര്‍ത്തകരും രാവിലെ മുതല്‍ സ്ഥലത്ത് തമ്പടിച്ചു. ഡിവൈഎസ്പി വൈ ആര്‍ റസ്റ്റമിന്റെ നേതൃത്വത്തില് പോലിസും സ്ഥലത്തെത്തി. വിരടയാള വിദഗ്ധ ശീതളിന്റെയും എസ്‌ഐ പ്രതാപചന്ദ്രന്റെയും നേതൃത്വത്തിലെത്തിയ സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, സിപിഎം, സിപിഐ നേതാക്കളായ സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്, കെ പ്രസാദ്, ജി കൃഷ്ണപ്രസാദ്, ആര്‍ നാസര്‍, എ എം ആരിഫ് എംഎല്‍എ, എന്‍ എസ് ശിവപ്രസാദ്, മനു സി പുളിക്കല്‍, പി കെ സാബു മണ്ഡപം സന്ദര്‍ശിച്ചു. കണ്ണൂര്‍ ആക്രമണം ഇവിടേക്കും കൊണ്ടുവരാനുള്ള ആര്‍എസ്എസിന്റെ നിഗൂഢ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിനുണ്ടായ കേടുപാടുകള്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് പ്രചാരണവും നടക്കുന്നുണ്ട്. മതിലിലുണ്ടായ അടയാളവും ഇതിന് തെളിവായി പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss