|    Jan 20 Sat, 2018 12:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്

Published : 9th October 2017 | Posted By: fsq

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്‌കാരം. ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ 27ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രഫ. തോമസ് മാത്യു, ഡോ. കെ പി മോഹനന്‍, ഡോ. അനില്‍കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ടി ഡി രാമകൃഷ്ണന്റെ കൃതി അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ചരിത്രത്തിനൊപ്പം സമകാലിക ജീവിതയാഥാര്‍ഥ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് മികച്ച രീതിയില്‍ തയ്യാറാക്കിയ കൃതിയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day