|    Jun 26 Tue, 2018 1:19 am
FLASH NEWS

വയലപ്ര റഗുലേറ്റര്‍ കം ബ്രിഡ്ജായി; ശുദ്ധജല ക്ഷാമത്തിനു പരിഹാരം

Published : 23rd January 2017 | Posted By: fsq

 

മാടായി: ചെറുതാഴം, മാടായി ഏഴോം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വയലപ്രയില്‍ നിര്‍മിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം മന്ത്രി മാത്യൂ ടി തോമസ് നിര്‍വഹിച്ചു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെറുതാഴം, മാടായി, ഏഴോം പഞ്ചായത്തുകളിലെ കൃഷി ഭൂമികളിലേക്ക് ഉപ്പുവെള്ളം കയറി കൃഷി നാശം സംഭവിക്കുന്നത് തടയാനും പ്രദേശങ്ങളിലെ കിണറുകളിലെ ലവണാംശം കുറച്ച് ശുദ്ധജല ക്ഷാമം പരിഹരിക്കാനും ഇരുകരകളെയും ബന്ധിച്ച് പാലം നിര്‍മിച്ച് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനും സാധിക്കുന്ന വിധത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 132 ലക്ഷം രൂപയുടെ പ്രവൃത്തിക്കു 2014 ഡിസംബറിലാണു ഭരണാനുമതി ലഭിച്ചത്. 2016 ഫെബ്രുവരിയില്‍ 9 മാസ പ്രവര്‍ത്തന കാലാവധിയോടെ കരാര്‍ ഉറപ്പിക്കുകയും പ്രവൃത്തി കാലാവധിക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്തു. കേരള ജലവിഭവ വകുപ്പ് നബാര്‍ഡ് സഹായത്തോടെ ആര്‍എഡിഎഫില്‍ ഉള്‍പ്പെടുത്തി ഉള്‍പ്പെടുത്തി ചെറുകിട ജലസേചന വിഭാഗമാണ് പ്രവൃത്തി നടത്തിയത്. രാമപുരം പുഴയ്ക്കു കുറുകെ വയലപ്ര എന്ന സ്ഥലത്ത് 38.6 മീറ്റര്‍ നീളത്തില്‍ 2 മീറ്റര്‍ ഉയരത്തില്‍ സംഭരണശേഷിയുള്ളതും എഫ്ആര്‍പി ഷട്ടര്‍ ഉപയോഗിച്ച് ഉപ്പുവെള്ളം തടയുന്നതിനുള്ള സംവിധാനത്തോടു കൂടിയതുമായ റഗുലേറ്ററും അതിനു മുകളില്‍ 4.5 മീറ്റര്‍ വീതിയില്‍ വാഹന ഗതാഗതത്തിന് അനുയോജ്യമായ പാലവുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതി ചെറുതാഴം, മാടായി, ഏഴോം പഞ്ചായത്തുകളിലെ 432 ഹെക്ടറോളം പ്രദേശത്തെ നെല്ല്, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികള്‍ക്ക് ഏറെ ഗുണപ്രദമാണ്. എക്‌സി. എന്‍ജിനീയര്‍ പി സുഹാസിനി റിപോര്‍ട്ട് അവതരിപ്പിച്ചു. ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ പി രവീന്ദ്രന്‍, പി പ്രഭാവതി, എസ് കെ ആബിദ, ആര്‍ അജിത, ടി വി ഉണ്ണികൃഷ്ണന്‍, കെ പി കമലാക്ഷി, എം പവിത്രന്‍, ഇ വസന്ത, ഇ ടി രജനി, കെ പത്മനാഭന്‍, പി വി സുമേഷ്, കെ സജീവന്‍, പി നാരായണന്‍, സിബികെ സന്തോഷ്, ടി രാജന്‍, പി കെ നാരായണന്‍, കെ വി ദാമോദരന്‍, കെ നാരായണന്‍, കെ ഗോപകുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss