|    Mar 26 Sun, 2017 1:20 am
FLASH NEWS
Home   >  Life  >  Health  >  

വയറുവേദന കാരണം അഞ്ച് വര്‍ഷം ഭക്ഷണം കഴിക്കാതെ യുവതി

Published : 28th September 2016 | Posted By: mi.ptk

hild

കാലിഫോര്‍ണിയ: വിശപ്പ് ഒട്ടും സഹിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. ഈ സമയത്ത് കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കുകയും ചെയ്യും. എന്നാല്‍ കാലിഫോര്‍ണിയ സ്വദേശിയായ യുവതി ഭക്ഷണം കഴിക്കാതിരുന്നത് അഞ്ച് വര്‍ഷമാണ്. മക്കന്‍സി ഹില്‍ഡ എന്ന യുവതിയാണ് വയറുവേദന കാരണം അഞ്ച് വര്‍ഷം ഭക്ഷണം ഒഴിവാക്കിയത്.
ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിച്ചാല്‍ പിന്നെ ഹില്‍ഡക്ക് മണിക്കൂറുകളോളം വയറുവേദന സഹിക്കേണ്ടി വരും. ഹില്‍ഡയുടെ അസുഖമെന്താണെന്ന് അമേരിക്കയിലെ പ്രശസ്തമായ ആശുപത്രികള്‍ക്കോ സര്‍വകലാശാലകള്‍ക്കോ ആരോഗ്യ വിദഗ്ദര്‍ക്കോ കണ്ടെത്താനായിരുന്നില്ല. ഭക്ഷണം കഴിക്കാതെ അവശനിലയിലായ ഹില്‍ഡ രണ്ട് വര്‍ഷം മുമ്പ് വരെ ട്യൂബ് വഴി കൊടുത്തിരുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചത്. അതും വിശപ്പ് മാറാന്‍ മാത്രമുള്ള അത്രയും അളവ് ഭക്ഷണം മാത്രം.
ഹില്‍ഡക്ക് 19 വയസുള്ളപ്പോഴാണ് ഈ അസുഖം പിടിപെട്ടത്. 26 വയസായിട്ടും ഹില്‍ഡയുടെ വയറിന്റെ അസുഖം കണ്ടെത്താനായില്ല. പിന്നീട് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗൗള്‍ഡ് എന്ന ഡോക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഹില്‍ഡയുടെ രോഗം തിരിച്ചറിഞ്ഞത്. മീഡിയം ആക്കുറേറ്റ് ലിഗമെന്റ് സിന്‍ഡ്രം എന്ന അസുഖമായിരുന്ന ഹില്‍ഡക്ക്.തുടര്‍ന്ന് 2015 മാര്‍ച്ചില്‍ നടന്ന രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം ഹില്‍ഡയെ ബാധിച്ച വയറുവേദന പൂര്‍ണ്ണമായും ഇല്ലാതാക്കി. രോഗ മുക്തയായ ഹില്‍ഡക്ക് ഒരു ഡോക്ടറായതിന് ശേഷം ആഫ്രിക്കയില്‍ സേവനം നടത്തണമെന്നതാണ് ആഗ്രഹം.

(Visited 488 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക