|    Feb 23 Thu, 2017 10:20 pm

വയറുവേദനയ്ക്ക് ചികില്‍സ തേടിഎത്തിയ യുവതി പ്രസവിച്ചു; കുട്ടി മരിച്ചു

Published : 27th October 2016 | Posted By: SMR

തിരുവല്ല: വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ അവിവാഹിതയായ യുവതി പ്രസവിച്ചു. കുട്ടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. വാര്യാപുരം സ്വദേശിനിയായ പതിനെട്ടുകാരിയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ചികില്‍സ തേടി എത്തിയത്. ആശുപത്രിയിലെത്തി ഏതാനും സമയത്തിന് ശേഷം ഇവര്‍ പ്രസവിക്കുകയായിരുന്നു. മാസം തികയാതെയുള്ള പ്രസവമായതിനാല്‍ കുട്ടി ഉടന്‍ തന്നെ മരിച്ചു. ആശുപത്രി അധികൃതര്‍ വിവരം പത്തനംതിട്ട പോലിസിനെ അറിയിച്ചു. സംഭവം നടന്നത് തിരുവല്ലയിലായതിനാല്‍ പത്തനംതിട്ട പോലിസ് കേസെടുത്ത ശേഷം ഇവിടേക്ക് കൈമാറി. ഒമ്പതു മാസം മുന്‍പ് എരുമേലിയിലെ ബന്ധു വീട്ടില്‍ വിവാഹത്തിന് പോയപ്പോള്‍ പരിചയപ്പെട്ട യുവാവാണ് കുഞ്ഞിന്റെ പിതാവ് എന്നാണ് യുവതി പോലിസിന് നല്‍കിയിരിക്കുന്ന സൂചന. പരിചയപ്പെട്ട അന്നും അതിന് ശേഷം ബന്ധു വീട്ടില്‍ പോയപ്പോഴൊക്കെയും യുവാവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍, യുവാവിന്റെ പേരും മറ്റു വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നാണ് യുവതിയുടെ നിലപാട്. ഈ വിവരം പോലീസ് മുഖവിലയ്ക്ക്  എടുത്തിട്ടില്ല. പ്രായപൂര്‍ത്തി ആയ ആളായതിനാലും പീഡനത്തിന് പരാതി ഒന്നും നല്‍കിയിട്ടില്ലാത്തിനാലും കുട്ടി മരിച്ചതു സംബന്ധിച്ച് മാത്രമാണ് കേസ് എടുത്തിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. കുഞ്ഞിന്റെ ബോണ്‍ മാരോ, ഡി. എന്‍.എ പരിശോധനകള്‍ നടത്തുമെന്നും 174 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്നും പത്തനംതിട്ട സിഐ എ എസ്് സുരേഷ്‌കുമാര്‍ പറഞ്ഞു. മകള്‍ ഗര്‍ഭിണിയായിരുന്നെന്ന കാര്യം അറിയില്ലായിരുന്നെന്നാണ് മാതാപിതാക്കളുടെ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക