|    Oct 17 Wed, 2018 2:54 pm
FLASH NEWS

വയറുവേദനയുമായെത്തിയ യുവതിയുടെ തല മൊട്ടയടിച്ചതായി ആക്ഷേപം

Published : 7th September 2017 | Posted By: fsq

 

ആര്‍പ്പൂക്കര: വയറുവേദനയുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ നടത്തിയ യുവതിയുടെ തല മൊട്ടയടിച്ചു. ചികില്‍സ സംബന്ധമായ പോരായ്മ ഉണ്ടാകുമോയെന്നുള്ള ആശങ്കയിലാണ് പരാതി നല്‍കാതിരുന്നത്. ഡിസ്ചാര്‍ജ് ചെയ്തയുടന്‍ പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. എരുമേലി കനകപ്പലം സ്വദേശിനി ശോഭനയുടെ (43) മുടിയാണ് ജീവനക്കാര്‍ ഷേവ് ചെയ്തത്. തലയ്ക്ക് ശസ്ത്രക്രിയയെന്ന് തെറ്റിദ്ധരിച്ചാണ് ജീവനക്കാര്‍ തല ഷേവ് ചെയ്തത്. കഴിഞ്ഞ 26നാണ് വയറുവേദനയെ തുടര്‍ന്ന് ശോഭനയെ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം രാവിലെ തന്നെ ജീവനക്കാരെത്തി ശോഭനയുടെ തല ഷേവ് ചെയ്തു. അള്‍സര്‍ രോഗം ബാധിച്ച് ചികില്‍സ തേടിയെത്തിയയാളുടെ തല മൊട്ടയടിക്കുന്നതെന്തിനെന്ന് ചോദിച്ചെങ്കിലും ജീവനക്കാരി മറുപടി പറഞ്ഞില്ല. തുടര്‍ന്ന് അന്നു രാത്രി തന്നെ സര്‍ജറി വിഭാഗം ഡോക്ടര്‍മാരെത്തി ശോഭനയെ തിയേറ്ററില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും അതിനുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. മുടിമുറിച്ചു മാറ്റാന്‍ നിര്‍ദേശിച്ചവര്‍ ശോഭനയുടെ ബന്ധുക്കളുടെ അടുത്തെത്തി ക്ഷമാപണം പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതു മറ്റൊരു രോഗിക്ക് ഉണ്ടാവാന്‍ ഇടയാവരുതെന്നും രോഗികളെ ശ്രദ്ധാപൂര്‍വം പരിചരിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss