|    Jul 23 Mon, 2018 12:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വയറിലെ തൊണ്ടിമുതല്‍ പുറത്തെടുക്കാനായില്ല

Published : 7th September 2017 | Posted By: fsq

 

കരിപ്പൂര്‍: യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ നിന്നു സ്വര്‍ണ തൊണ്ടി മുതല്‍ പുറത്തെടുക്കാനുള്ള ശ്രമം ഇന്നലെയും വിജയിച്ചില്ല. തിങ്കളാഴ്ച പുലര്‍ച്ചെ അബൂദായില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കൊടുവള്ളി ചെറിയാലമണ്ണില്‍ നവാസി(34)നെ എക്‌സ്‌റെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വയറ്റിനുള്ളി ല്‍ ഏഴു സ്വര്‍ണ കോയിനുകളുള്ളതായി തെളിഞ്ഞിരുന്നു. ഇത് പുറത്തെടുക്കാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രണ്ടുദിവസമായി ഇയാളുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലാണുള്ളത്. മരുന്ന് നല്‍കി പുറത്തെടുക്കാനുള്ള ശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്. ശരീരത്തില്‍ മൂന്നു ദിവസത്തിലധികം ഇത്തരം വസ്തുക്കള്‍ നില്‍ക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതിനു ശേഷമാവും മറ്റു നടപടികളിലേക്ക് നീങ്ങുക. കരിപ്പൂര്‍ എക്‌സ്‌റേയില്‍ വ ന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹനിര്‍മിതമായ ഏഴു കഷ്ണങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇത് പുറത്തെടുക്കാന്‍ കസ്റ്റംസ് ശ്രമം ആരംഭിച്ചത്. സ്വര്‍ണ കോയിനുകള്‍ വിഴുങ്ങിയതാണെന്നു കരുതുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss