|    Oct 18 Thu, 2018 3:52 am
FLASH NEWS

വയറപ്പുഴ പാലം യാഥാര്‍ഥ്യമാക്കാന്‍ ജനങ്ങളും ജനപ്രതിനിധികളും

Published : 22nd September 2017 | Posted By: fsq

 

പന്തളം: വയറപ്പുഴ പാലം യാഥാര്‍ഥ്യമാക്കാന്‍ ജനങ്ങളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങി. അച്ചന്‍കോവിലാറ്റില്‍ പന്തളം നഗരസഭയെയും കുളനട പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് പന്തളം മഹാദേവര്‍ക്ഷേത്രക്കടവിനു മുകള്‍ ഭാഗത്ത് വയറപ്പുഴ കടവില്‍ പാലം നിര്‍മിക്കുന്നത്. 2009ല്‍ ഭരണാനുമതി ലഭിച്ചശേഷം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടന്ന പാലത്തിനാണ് വീണ്ടും പച്ചക്കൊടി വീശുന്നത്. പാലത്തിനായി എടുത്ത പഴയ എസ്റ്റിമേറ്റും ഡിസൈനും മാറ്റി പുതിയത് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പാലത്തിനായി അനുവദിച്ച ഒരുലക്ഷം രൂപയോളം മണ്ണുപരിശോധനയ്ക്കായി ചെലവഴിച്ചതിനാല്‍ പണം നഷ്ടമാവുകയില്ല. സാങ്കേതികാനുമതി ലഭിച്ചാല്‍ 2017ല്‍ തന്നെ പണി തുടങ്ങാനാവുമൊണ് പ്രതീക്ഷയെന്നും എംഎല്‍എ പറഞ്ഞു. പുതിയതായി പണിയുന്ന പാലവും അപ്രോച്ചുറോഡും അന്താരാഷ്ട്ര നിലവാരത്തിലുള്ളതാവുമെന്ന്്് പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി ബിനു പഞ്ഞു. പഴയ എസ്റ്റിമേറ്റും ഡിസൈനും മാറ്റണമൊണ് നിയമം. അതനുസരിച്ച് അവയില്‍ മാറ്റം വരുത്തും. ബിഎം ആന്റ്് ബിസി ടാറിങ്ങായിരിക്കും പുതിയതായി ചെയ്യുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss