|    Jan 22 Sun, 2017 9:18 am

വയര്‍ലെസ് സെറ്റ്‌കൊണ്ട് തലയ്ക്കടിച്ച സംഭവം;വിശദീകരണവുമായി മാഷ് ദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published : 9th August 2016 | Posted By: mi.ptk

santhosh-kollam

കൊല്ലം: ഹെല്‍മെറ്റ് വേട്ടയ്ക്കിടെ വയര്‍ലെസ് സെറ്റ്‌കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥനായ മാഷ് ദാസിന്റെ വിശദീകരണം. ഒരാളുടെ തല തല്ലിപ്പൊളിച്ച്  സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഢിയല്ല താന്‍ എന്ന് മാഷ് ദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താനും ഒരച്ഛനാണെന്ന് പറഞ്ഞ മാഷ് ദാസ് സത്യമെന്താണെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും എത്ര മൂടിവെച്ചാലും ഒരിക്കലത് പുറത്ത് വരിക തന്നെ ചെയ്യുമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മാഷ് ദാസ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ട് മുതല്‍ ഇന്ന് ഉച്ചവരെ നിലയ്കാതെ ചിലച്ചു കൊണ്ടിരുന്ന ഈ യന്ത്രത്തിന് താല്‍ക്കാലികമായെങ്കിലും വിശ്രമം ലഭിച്ചത് ഇന്നാണ്.
അരികില്‍നിന്നും അകലെനിന്നും വിളിച്ചവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞത് ഒന്നുമാത്രം നിന്നില്‍ ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ഒരിക്കലും
പ്രതീക്ഷിച്ചില്ലെന്ന്.
എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ചപ്പോള്‍ എന്റെ കൂട്ടുകാര്‍ക്ക് സത്യമെന്താണെന്ന് മനസ്സിലായി ഞാനവര്‍ക്ക് ഒരിക്കലും പോലീസുകാരനായ കൂട്ടുകാരനല്ല
കൂട്ടുകാരനായ പോലീസുകാരനാണ്
ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിണ്ഡിയല്ല ഞാന്‍ ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവില്‍ നിന്നും ചാടിവീണ് പിടിച്ചാല്‍ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കൊ എനിക്കൊപ്പമുള്ള ഓഫീസര്‍ക്കൊ കിട്ടാന്‍ പോകുന്നില്ല പ്രത്യേകിച്ച് ഒരവാര്‍ഡും ലഭിക്കുകയുമില്ല
ഒരു ജോലി ചെയ്യുന്നെങ്കില്‍ അത് എറ്റവും ഭംഗിയായി ചെയ്യുക അല്ലെങ്കില്‍ അത് ചെയ്യാതിരിക്കുക എന്നതാണ് എനിക്കിഷ്ടം
ഇനിയും ആരോപണങ്ങളും ആക്രമണങ്ങളുമുണ്ടായേക്കാം എങ്കിലും ഞങ്ങള്‍ ജോലി ചെയ്യുക തന്നെ ചെയ്യും അത് വെയിലും മഴയും കാറ്റും ആണെങ്കില്‍ പോലും ഒരിക്കലെങ്കിലും ഞങ്ങളുടെ കരുതലും സംരക്ഷണവും അനുഭവിച്ച ഒരാളും ഞങ്ങള്‍ക്കെതിരാവില്ല
സത്യമെന്താണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല എത്രമൂടി വെച്ചാലും ഒരിക്കലത് പുറത്ത് വരികതന്നെ ചെയ്യും അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അതോറിറ്റിക്കാരും അത് ചികഞ്ഞ്‌കൊണ്ടിരിക്കട്ടെ.
ഞാന്‍ പത്രം നിര്‍ത്തുന്നില്ല ചോറ് പൊതിഞ്ഞ് കൊണ്ട് പോകാന്‍ എനിക്കത് ആവശ്യമാണ് പിന്നെ പത്രക്കാരന്‍ എന്റെ പ്രിയപ്പെട്ട കൂട്ടൂകാരനാണ്
അഞ്ചാം തീയതി വൈകിട്ട് യാത്രക്കാരന്റെ തല തല്ലിപ്പൊളിച്ച പോലീസുകാരന്റെ പേരായി എന്റെ പേരെഴുതിക്കാട്ടുംമ്പോള്‍ എനിക്കെന്തൊ അപകടം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ എന്റെ മകള്‍ക്ക് പിന്നെന്നോട് സംസാരിക്കാനായില്ല കരച്ചിലിനൊടുവില്‍ അച്ഛനിന്ന് വരുമൊ എന്ന് മാത്രം അവള്‍ ചോദിച്ചു
ഓരോ ദിവസവും ജോലിയ്ക്കായി പോകുംമ്പാഴും തിരികെ വരുംമ്പോഴും എന്റെ വണ്ടിയുടെ വേഗത ഒരിക്കലും കൂടിപ്പോകാതിരിക്കാന്‍ അതിന്റെ വേഗമാപിനികള്‍ക്കുള്ളില്‍ കുഞ്ഞിക്കണ്ണുകളുള്ള ഒരു കുറുമ്പ്കാരിയൂടെ ചിത്രം പതിച്ച് വെച്ച ഒരാളാണ് ഞാന്‍.
ജനാലകളില്ലാത്ത ഒറ്റമുറിക്കുടിലില്‍ എന്റെ മാലാഖക്കുരുന്ന് എന്നെ കാത്തിരിപ്പുണ്ടെന്ന് മറ്റാരെക്കാള്‍ എനിക്കറിയാം
ഞാനും ഒരച്ഛനാണ് അതിലുപരി ഒരു മനുഷ്യനാണ്
സങ്കടം വന്നാല്‍ കരയുകയും സന്തോഷം വന്നാല്‍ ചിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍ അത് കഴിഞ്ഞെ പോലീസുകാരനാവുന്നുള്ളു.
എന്നെ മറ്റാരെക്കാള്‍ തിരിച്ചറിയുന്ന എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുക്കാര്‍ക്ക് സ്‌നേഹപൂര്‍വ്വം
ഞാന്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 744 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക