|    Mar 25 Sat, 2017 1:32 pm

വയനാട് സ്വദേശിനിക്ക് അന്താരാഷ്ട്ര ഗവേഷണ പുരസ്‌കാരം

Published : 28th April 2016 | Posted By: SMR

മീനങ്ങാടി: ബയോകെമിസ്ട്രിയിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള 2016ലെ ഫ്രാന്‍സിസ് ക്രിക്ക് റിസര്‍ച്ച് അവാര്‍ഡ് പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ ബയോകെമിസ്ട്രി വകുപ്പില്‍ അധ്യാപികയായ ഗീതു ഡാനിയേലിന്.
പശ്ചിമഘട്ട മേഖലയില്‍ ധാരാളമായി കണ്ടുവരുന്ന ‘യുജീനിയ യൂനിഫ്‌ളോറ’ (സ്റ്റാര്‍ ചെറി) എന്ന സസ്യത്തിന് ഹൃദയാഘാതം തടയുന്നതിലെ പങ്ക് എന്ന വിഷയത്തിലുള്ള പഠനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
ദോഹയില്‍ ചാര്‍ട്ടേഡ് എന്‍ജിനീയറായ സരുണ്‍ മാണി ആടുകാലിന്റെ ഭാര്യയും കാവനാല്‍ കെ വി ഡാനിയേലിന്റെയും (കോയമ്പത്തൂര്‍) ലീലാമ്മ ഡാനിയേലിന്റെയും മകളുമാണ്.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. നിരവധി ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക