|    Oct 22 Mon, 2018 4:05 pm
FLASH NEWS

വയനാട് വന്യജീവി സങ്കേതത്തില്‍ വനം കൈയേറി ആദിവാസികള്‍ കുടില്‍കെട്ടി

Published : 19th September 2017 | Posted By: fsq

 

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ വനം കൈയേറി ആദിവാസികള്‍ കുടിലുകള്‍ കെട്ടി. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര പണിയകോളനിവാസികളാണ് സമീപത്തെ വനത്തില്‍ കയറി കുടില്‍കെട്ടിയത്. വന്യജീവിസങ്കേതത്തില്‍പെടുന്ന ബത്തേരി റേഞ്ചിലെ അളിപ്പുറം വനമേഖലയിലാണ് കുടില്‍ കെട്ടിയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കോളനിയിലെ കുടുംബങ്ങള്‍ വനത്തില്‍ കയറിയത്. തുടര്‍ന്ന് കാല്‍നാട്ടി പ്ലാസ്റ്റിക് ഷീ്റ്റ് വലിച്ചുകെട്ടി കുടില്‍കെട്ടുകയായിരുന്നു. കാക്കത്തോടിലെ 32 കുടുംബങ്ങളും ചാടകപ്പുരയിലെ 22 കുടുംബങ്ങളുമടക്കം 54 കുടുംബങ്ങളാണ് വനം കൈയേറി കുടില്‍കെട്ടിയിരിക്കുന്നത്. ഇതില്‍ 70 മുതര്‍ന്നവരും 30 കുട്ടികളും ഉള്‍പ്പടെ 100 പേരുണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വനം കൈയേറി കോളനിക്കാര്‍ 20 കുടിലുകളാണ് കെട്ടിയത്.കാക്കത്തോട്, ചാടകപ്പുര കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാമെന്ന് വര്‍ഷങ്ങളായി പറയുന്ന കാര്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവരെ കണ്ണൂര്‍ ആറളത്തേക്ക്് മറ്റാമെന്നു പറഞ്ഞിരുന്നു. എന്നാല്‍, ഇവിടത്തെ ഭൂമി വാസയോഗ്യമല്ലന്ന് കണ്ടതിനാല്‍ കോളനിക്കാര്‍ പോയിരുന്നില്ല. തുടര്‍ന്ന് മുന്‍ കലകടര്‍ കേശവേന്ദ്രകുമാര്‍ കോളനിയിലെത്തി ഇവരെ എത്രയുംപെട്ടന്ന് മാറ്റിപാര്‍പ്പിക്കുമെന്ന് ഉറപ്പുനല്‍കി മടങ്ങി. തുടര്‍ന്ന് ആശിക്കുംഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം വാകേരി ഭാഗത്ത് സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും വിജിലന്‍സ് കേസില്‍ അതും പാതിവഴിയില്‍ അടഞ്ഞു. തുടര്‍ന്ന് ഇ്‌പ്പോഴത്തെ കലക്ടര്‍ ചാര്‍ജെടുത്തപ്പോള്‍ കോളനി സന്ദര്‍ശിച്ച് കുടുംബങ്ങളുടെ കാര്യം ജില്ലാ വികസന സമിതിയോഗത്തില്‍ വയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഇതു നടന്നില്ലെന്നു കോളനിക്കാര്‍ പറയുന്നു. പിന്നീട് ഇന്നലെ രാവിലെ ജില്ലാ കലക്ടര്‍ എസ് സുഹാസ് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ സഫലം പരിപാടിയില്‍ കോളനിക്കാര്‍ എത്തി കുടുംബങ്ങളുടെ പുനരധിവാസം എന്തായി എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാമെന്നും മറ്റൊന്നും ചെയ്യാന്‍ കഴിയില്ലന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വനം കൈയേറി കുടില്‍കെട്ടിയതെന്ന് നേതൃത്വം നല്‍കുന്ന ബിജു കാക്കത്തോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss