|    Sep 24 Mon, 2018 3:36 pm
FLASH NEWS

വയനാട് റെയില്‍വേ അട്ടിമറിക്കാന്‍ നീക്കമെന്ന്;യുഡിഎഫ് കലക്ടറേറ്റ് ധര്‍ണ നടത്തി

Published : 10th January 2017 | Posted By: fsq

 

കല്‍പ്പറ്റ: നഞ്ചന്‍കോട്- വയനാട്- നിലമ്പൂര്‍ റെയില്‍ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം ഐ ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണ് വയനാട് റെയില്‍വേ യാഥാര്‍ഥ്യത്തിലേക്ക് അടുത്തത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിരന്തരമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയുടെ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെ കൊണ്ടും പ്രസ്തുത പദ്ധതി അംഗീകരിപ്പിക്കാന്‍ കഴിയുകയും ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുകയും ചെയ്തതാണ് പ്രസ്തുത റെയില്‍വേ ലൈന്‍. എന്നാല്‍, പ്രത്യേകമായി ഒരു കാരണവുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ വയനാടിന്റെ സ്വപ്‌ന പദ്ധതി അട്ടിറിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഈ അവഗണനക്കെതിരേയാണ് പ്രക്ഷോഭമെന്നു നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ചെയ്യാനായി കലക്ടറേറ്റിലെത്തിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് യുഡിഎഫ് സംഘം നിവേദനം നല്‍കി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി പി എ കരീം, കെ എല്‍ പൗലോസ്, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, എന്‍ ഡി അപ്പച്ചന്‍, കെ കെ ഹംസ, എം സി സെബാസ്റ്റ്യന്‍, കണ്ണോളി മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, എം എ ജോസഫ്, പി കെ അസ്മത്ത് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss