|    Jun 18 Mon, 2018 8:30 pm
FLASH NEWS

വയനാട് റെയില്‍വേ:മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published : 15th January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-വയനാട് നിലമ്പൂര്‍ റെയില്‍ പാതയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ഡിഎംആര്‍സിക്ക്  അനുവദിച്ച ഫണ്ട് നല്‍കാത്തതും ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംബന്ധിച്ച് നീലഗിരിവയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മററി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍ ,ഒ ആര്‍ കേളു, സിപിഎം ജില്ലാ സെക്രട്ടറി എം വേലായുധന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. സര്‍വ്വേക്ക് അനുവദിച്ച തുക ഡിഎംആര്‍സിക്ക്് നല്‍കണമെന്നും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഡോ.ഇ.ശ്രീധരന്റേയും യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശിയ പാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസില്‍ സുപ്രിം കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തണം. ജൈവ പാലങ്ങളുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മറ്റി നല്‍കിയ നിവേദനവും രേഖകളും പരിശോധിച്ച് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ടി എം റഷീദ്, വിനയകുമാര്‍ അഴീപ്പുറത്ത്, അഡ്വ. പി വേണു ഗോപാല്‍, പി വൈ, മത്തായി, മോഹന്‍ നവരംഗ്, ജോസ് കപൂര്‍ മല, മോഹന്‍ ചന്ദ്രഗിരി, നാസര്‍ കാസിം പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss