|    Apr 26 Wed, 2017 3:39 am
FLASH NEWS

വയനാട് മല്‍സ്യമേള: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 21st November 2016 | Posted By: SMR

കല്‍പ്പറ്റ: ഫിഷറീസ് വകുപ്പും മല്‍സ്യകര്‍ഷക വികസന ഏജന്‍സിയും സംയുക്തമായി പൂക്കോട് തടാകക്കരയില്‍ ഒരുക്കുന്ന വയനാട് മല്‍സ്യമേള-2016ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രദര്‍ശനമേള നാളെ രാവിലെ 10ന് പൂക്കോട് തടാകക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വികസനകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ കെ മിനി അധ്യക്ഷത വഹിക്കും. നെന്മേനി ഫ്രണ്ട്‌സ് സ്വാശ്രയ സംഘത്തിന് ഫിഷറീസ് വകുപ്പ് അനുവദിച്ച മല്‍സ്യകൃഷി ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖനും പൂക്കോട് സീഫുഡ് കിച്ചണ് മില്‍മ അനുവദിച്ച പാര്‍ലറിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരിയും നിര്‍വഹിക്കും. നാളെ മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ മികച്ച കര്‍ഷകരുടെ ഫോട്ടോ പ്രദര്‍ശനം, നവീന കൃഷിരീതികള്‍, ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഫോട്ടോപ്രദര്‍ശനം, അമൃദ് കല്‍പ്പറ്റയുടെ കരകൗശല ഉല്‍പന്നങ്ങള്‍, ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍, കുടുംബശ്രീ, സാഫ് യൂനിറ്റുകളുടെ ഫിഷ്ഫുഡ് കോര്‍ട്ട്, ഫിഷ് സ്പാ, മല്‍സ്യകര്‍ഷകര്‍ ഉല്‍പാദിപ്പിച്ച വളര്‍ത്തുമല്‍സ്യങ്ങളുടെയും അലങ്കാര മല്‍സ്യങ്ങളുടെയും പ്രദര്‍ശനം എന്നിവയുണ്ടാവും. ‘മല്‍സ്യകൃഷി-മണ്ണിനും മനുഷ്യനും’ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാ മല്‍സരവും പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് 28ന് പൂക്കോട് തടാകക്കരയില്‍ ചിത്രരചനയും സംഘടിപ്പിക്കുന്നുണ്ട്. മല്‍സ്യകര്‍ഷകര്‍ക്കുള്ള പരാതിപരിഹാര അദാലത്ത്, ജലപരിശോധനാ ക്യാംപ്, സെമിനാറുകള്‍, വിവിധ മല്‍സ്യ കൃഷിരീതികളെക്കുറിച്ചുള്ള ക്ലാസ്, ചര്‍ച്ച എന്നിവയും സംഘടിപ്പിക്കും. പ്രദശനമേളയിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day