|    Aug 19 Sat, 2017 1:33 am
FLASH NEWS

വയനാട് ചുരത്തില്‍ അപകട പരമ്പര ; നാല് പേര്‍ക്ക് പരിക്ക്

Published : 10th August 2017 | Posted By: fsq

 

താമരശ്ശേരി: വയനാട് ചുരത്തില്‍ ഒന്നര മണിക്കൂറിനിടെയുണ്ടായ അഞ്ച് അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നരയോടെ ചിപ്പിലിത്തോടിന് സമീപത്ത് ചുരമിറങ്ങുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞതായിരുന്നു ആദ്യ സംഭവം. മൂന്ന് മലക്കം മറിഞ്ഞ് നിന്ന കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വളവിന് സമീപം വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ്സ് ലോറിയില്‍ ഉരസിയെങ്കിലും ആര്‍ക്കും പരുക്കില്ല. ചിപ്പിലിത്തോട് അപകടത്തില്‍പെട്ട കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ചുരം ഇറങ്ങുകയായിരുന്ന ലോറി ഇടിച്ചു. മുന്നോട്ട് നീങ്ങിയ കാര്‍ ബൈക്കില്‍ ഇടിക്കുകയും ബൈക്കിന് പിന്നിലുണ്ടായിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകരപ്പാടിക്ക് സമീപം വയനാട്ടിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും ചുരം ഇറങ്ങുകയായിരുന്ന കെഎസ്ആര്‍ ടിസി ബസ്സും കൂട്ടിയിടിച്ച് അല്‍പ സമയം ഗതാഗതം തടസ്സപ്പെട്ടു. ഒരുമണിയോടെ ചുരം വ്യൂപോയിന്റിന് സമീപം വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ചുരം ഇറങ്ങുകയായിരുന്ന കാറും കൂട്ടിയിടിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക