|    Mar 28 Tue, 2017 2:08 am
FLASH NEWS

വയനാട്, കോഴിക്കോട് ജില്ലകളില്‍ 300 കോടിയുടെ ടൂറിസം പദ്ധതി നടപ്പാക്കും

Published : 1st August 2016 | Posted By: SMR

കോഴിക്കോട്:  വയനാട് ജില്ലയിലെ ബാണാസുര സാഗര്‍, കോഴിക്കോട് ജില്ലയിലെ കക്കയം, പെരുവണ്ണാമൂഴി എന്നീ പ്രകൃതിരമണീയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 300 കോടിയുടെ ഹൈഡല്‍ ടൂറിസം പ്രോജക്ട് നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് അറിയിച്ചു.
പുരുഷന്‍ കടലുണ്ടി എംഎല്‍എയോടൊപ്പം കക്കയം ടൂറിസം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായുള്ള വിശദമായ പദ്ധതി രേഖ (ഡിപിആര്‍) ഈ വര്‍ഷം അവസാനത്തോടെ തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം ആദ്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പണം തടസ്സമാവില്ല. വനം, ജലസേചനം, ടൂറിസം, വൈദ്യുതിബോര്‍ഡ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.
അനുബന്ധ സൗകര്യങ്ങള്‍ സ്വകാര്യമേഖലയുള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെ ഏര്‍പ്പെടുത്തും. കണ്‍വന്‍ഷന്‍ സെന്ററുകള്‍, റോപ് വേ, തുറന്ന മൃഗശാല, വാട്ടര്‍ തീം പാര്‍ക്ക്, ട്രെക്കിങ്, ടണല്‍ ടൂറിസം, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജുകള്‍, ഹോം സ്‌റ്റേകള്‍, ഫാം ടൂറിസം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നുണ്ട്.
ബാണാസുര സാഗറില്‍ നിന്നുള്ള തുരങ്കപാത ഏറെ ആകര്‍ഷകമാകും. പദ്ധതി നടത്തിപ്പിലുടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി നിരോധിക്കുകയും പുനരുപയോഗ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പദ്ധതിയില്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും- മന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day