|    Aug 16 Thu, 2018 5:28 pm
Home   >  Todays Paper  >  Page 1  >  

വയനാട്: കുടുംബത്തിലെ നാലുപേരെ പുഴയില്‍ കാണാതായി

Published : 6th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: കുടുംബത്തിലെ നാലുപേരെ വയനാട് വെണ്ണിയോട് വലിയ പുഴയില്‍ കാണാതായി. കുടുംബനാഥന്റെ മൃതദേഹം കണ്ടെത്തി. ചുണ്ടേല്‍ ആനപ്പാറ കല്ലിരുട്ടിപറമ്പില്‍ നാരായണന്റെ (45) മൃതദേഹമാണ് ഉച്ചയോടെ കണ്ടെത്തിയത്. ഭാര്യ ശ്രീജ (37), മക്കളായ സൂര്യ (13), സായൂജ് (9) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെണ്ണിയോട് മദര്‍ തെരേസ ദേവാലയത്തിനു സമീപം ഗ്രാമപ്പഞ്ചായത്ത് വൈദ്യുതി ശ്മശാനത്തിന് മുന്നിലാണ് പുഴയില്‍ ഇവരെ കാണാതായത്.
ഇന്നലെ ആനപ്പാറയിലെ വാടകവീട്ടില്‍ നിന്ന് കല്‍പ്പറ്റയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ പുഴയോരത്ത് നാലു ജോടി ചെരിപ്പുകളും ബാഗും കുടകളും കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവര്‍ കമ്പളക്കാട് പോലിസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാരായണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ആനപ്പാറയില്‍ വാടകവീട്ടില്‍ താമസിക്കുന്ന കുടുംബത്തെ ശനിയാഴ്ച രാത്രി വെണ്ണിയോട് ടൗണില്‍ കണ്ടതായി പറയുന്നു. പുഴക്കരയില്‍ നിന്നു കണ്ടെത്തിയ ബാഗില്‍ നിന്ന് കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകളും വാടകവീടിന്റെ എഗ്രിമെന്റ് പേപ്പറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ശ്രീജയുടേതെന്ന് കരുതുന്ന ഒരു ഡയറിയും പോലിസ് കണ്ടെടുത്തു. തങ്ങളുടെ മരണവിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു ബന്ധുക്കളുടെ പേരും മൊബൈല്‍ നമ്പറും ഡയറിയില്‍ കുറിച്ചിട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss