|    May 24 Wed, 2017 7:27 pm
FLASH NEWS

വയനാട്ടില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം

Published : 17th August 2016 | Posted By: SMR

കല്‍പറ്റ: വയനാട് പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കുന്നതിന്റെ ആദ്യപടിയായി ജില്ലയില്‍ 2016 ഒക്‌ടോബര്‍ 2 മുതല്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കും ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറാണ് ഉത്തരവിറക്കിയത്. എല്ലാ തരം  പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കും പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവ കൊണ്ടുള്ള ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.
പോളി എഥിലിന്‍, വിനെയ്ല്‍, പോളി പ്രൊവിലിന്‍, പോളിഫിനൈല്‍ ഓക്‌സൈഡ്, പോളികാര്‍ബണേറ്റ്, ടെറഫ്തലേറ്റ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങളും പ്ലാസ്റ്റിക് എന്ന ഗണത്തില്‍പ്പെടും. സാധനങ്ങള്‍ കൊണ്ടുപോവുന്നതിന് പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമെന്നതിനൊപ്പം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day