|    Jan 19 Thu, 2017 10:46 pm
FLASH NEWS

വയനാട്ടില്‍ വീണ്ടും കാട്ടാന വെടിയേറ്റു ചരിഞ്ഞു

Published : 27th July 2016 | Posted By: SMR

പനമരം: പുല്‍പ്പള്ളിക്കടുത്ത് മൂഴിമല കാപ്പിക്കുന്ന് ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടാനയെ വെടിയേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 12 വയസ്സോളം പ്രായമുള്ള പിടിയാനയാണു ചരിഞ്ഞത്. മേലേക്കാട് റിട്ട. അധ്യാപകനായ നാരായണന്റെ കൃഷിയിടത്തില്‍ രാവിലെ 10മണിയോടെയാണു സമീപവാസികള്‍ ആനയെ ചരിഞ്ഞനിലയില്‍ കണ്ടത്.
വയോധികരായ നാരായണനും ഭാര്യയും വീടിനു പുറത്തിറങ്ങിയിരുന്നില്ല. പണിക്കെത്തിയ യുവാവാണ് ആദ്യം ആന കിടക്കുന്നതു കണ്ടത്. ജീവനുള്ള ആനയാണെന്നു കരുതി ഇയാള്‍ ഓടി മറ്റാളുകളെയും കൂട്ടി വരികയായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തി. ഇവിടെ നിന്നു മൂന്നു വെടിയുണ്ടകളും കണ്ടെടുത്തു. വൈകീട്ട് നാലോടെ വെറ്ററിനറി സര്‍ജന്‍ ജിജിമോന്റെ മേല്‍നോട്ടത്തില്‍ ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൂഴിമല, കാപ്പിക്കുന്ന് പ്രദേശങ്ങളില്‍ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനശല്യം രൂക്ഷമായിരുന്നു. പ്രദേശത്തെ വിവിധ വീടുകളില്‍ വനംവകുപ്പും പോലിസും പരിശോധന നടത്തി.
ജില്ലയിലെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മെയ് 30ന് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ സുല്‍ത്താന്‍ബത്തേരി ഒന്നാംമൈലില്‍ 15 വയസ്സുള്ള കാട്ടാനയെ വെടിയേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.
ഈ സംഭവത്തില്‍ പ്രതികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു വനംവകുപ്പ് 25,000 രൂപ പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണു വീണ്ടും വെടിയേറ്റ് കാട്ടാന ചരിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക