|    Oct 20 Fri, 2017 5:25 am
Home   >  Kerala   >  

വയനാട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് പേര്‍ അറസ്റ്റില്‍

Published : 6th October 2017 | Posted By: shins

വയനാട്: വയനാട്ടിലെ മാനന്തവാടിയില്‍ വന്‍ മയക്കുമരുന്നുവേട്ട. ഒരു കിലോ ഹെറോയിനാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണിത്. ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ് സിങ് (42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്‍ (56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട് അശോകന്‍ (45), കാസര്‍ഗോഡ് ചീമേനി കനിയന്‍തോല്‍ ബാലകൃഷ്ണന്‍ (47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ വീട് ഷൈജു (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടിയിലെ എരുമത്തെരുവ് ലോഡ്ജ് കേന്ദ്രീകരിച്ച് വയനാട് ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്തര്‍ സംസ്ഥാന ലഹരിവില്‍പന ഇടനിലക്കാരനും കുടുങ്ങി. വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ബി കൃഷ്ണ ഐപിഎസിന് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്പി സെപ്ഷല്‍ സ്‌ക്വാഡ്, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ്, മാനന്തവാടി ഡിവൈഎസ്പി ദേവസ്യ, സിഐ പികെ മണി, എസ്‌ഐ മഹേഷ്, അഡി. എസ്‌ഐ അബ്ദുള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക