|    Aug 19 Sat, 2017 2:49 pm
FLASH NEWS
Home   >  Kerala   >  

വയനാട്ടില്‍ മാവോയിസ്റ്റുകളുടെ പേരില്‍ ലഘുലേഖകളും പോസ്റ്ററുകളും

Published : 4th August 2017 | Posted By: mi.ptk

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലി മൂച്ചിക്കല്‍ രാമകൃഷ്ണന്റെ കടയുടെ വരാന്തയിലാണ് പോസ്റ്ററുകളും ലഘുലേഖയും പതിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകള്‍. തൊട്ടടുത്ത കലുങ്കിന് സമീപം ബാനറുകളും കെട്ടിയിട്ടുണ്ട്.
രാവിലെ കടയിലെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. മാവോയിസ്റ്റുകള്‍ ഭീകരവാദികളല്ലെന്നും മാവോയിസ്റ്റുകളെ കൊല്ലുന്നത് ജനങ്ങളുടെ അവകാശവും സ്വാതന്ത്യവും നിഷേധിക്കുന്നതിന് തുല്യമാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. പോലീസെത്തി പോസ്റ്ററുകള്‍ പൂര്‍ണമായും നീക്കം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക