|    Jan 19 Thu, 2017 1:54 am
FLASH NEWS

വയനാട്ടില്‍ തെരുവുനായ ആക്രമണം

Published : 26th August 2016 | Posted By: SMR

മാനന്തവാടി: തെരുവുനായയുടെ ആക്രമണത്തില്‍ യുവതിക്കു ഗുരുതര പരിക്ക്. തിരുനെല്ലി അപ്പപ്പാറ ആത്താറ്റുകുന്ന് സരോജിനി(32) ക്കാണു പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണു സംഭവം. സഹോദരിയുടെ വീട്ടിലേക്കു പോവാനായി ഇറങ്ങിയപ്പോള്‍ തെരുവുനായ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ഇടതുകൈയില്‍ നിന്നു മാംസം നായ കടിച്ചെടുത്തു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ യുവതിയെ ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇതിനു പുറമേ മാനന്തവാടിയില്‍ എട്ടു വയസ്സുകാരിക്കും തെരുവുനായയുടെ കടിയേറ്റു. മുഖത്തും കൈക്കും പരിക്കേറ്റ കുട്ടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അപ്പപ്പാറ ചേകാടി കോളനിയിലെ രാജന്റെ മകള്‍ അഭിരാമിക്കാണു കടിയേറ്റത്. വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന കുട്ടിയെ ഇന്നലെ വൈകീട്ട് 6.30ഓടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ചേകാടി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക