|    Dec 11 Tue, 2018 3:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വയനാട്ടില്‍ ഒരു മരണം കൂടി; സ്‌കൂളുകള്‍ക്ക് അവധി

Published : 13th August 2018 | Posted By: kasim kzm

കല്‍പ്പറ്റ/സു ല്‍ത്താന്‍ ബത്തേരി: കാലവര്‍ഷക്കെടുതിയില്‍ വയനാട്ടില്‍ ഒരു മരണം കൂടി. സുല്‍ത്താന്‍ ബത്തേരി കുപ്പാടി മൂന്നാംമൈല്‍ ലക്ഷംവീട് കോളനിയിലെ ജലജാ മന്ദിരത്തില്‍ മോഹന്‍പിള്ളയുടെ ഭാര്യ രാജമ്മ (58) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെയായിരുന്നു അപകടം. വീടിനു സമീപത്തെ പറമ്പില്‍ പശുക്കിടാവിനെ കെട്ടാന്‍ പോകവെ സമീപത്തെ മേല്‍ക്കൂരയില്ലാത്ത വീടിന്റെ പഴയ ചുവരിടിഞ്ഞ് രാജമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികളെത്തി ഇവരെ ഉടന്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജമ്മയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി റവന്യൂ വകുപ്പ് 10,000 രൂപ അനുവദിച്ചു. മക്കള്‍: ഗിരിജ, ജലജ. മരുമക്കള്‍: സജി, രാധാകൃഷ്ണന്‍.
അതേസമയം, വെള്ളക്കെട്ട് കുറഞ്ഞെങ്കിലും വയനാട്ടില്‍ ദുരിതത്തിന് അറുതിയായില്ല. വെള്ളം കയറി വീടും വീട്ടുപകരണങ്ങളും നശിച്ച പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. ജില്ലയിലെ 124 ക്യാംപുകളിലായി 3,622 കുടുംബങ്ങളില്‍നിന്നുള്ള 13,461 പേര്‍ കഴിയുന്നു. ദുരിതബാധിതമേഖലകളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട്ടിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്നും അവധി നല്‍കി. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss