|    Nov 14 Wed, 2018 6:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

Published : 10th August 2018 | Posted By: kasim kzm

കോഴിക്കോട്: താമരശ്ശേരി ചുരത്തിലും കുറ്റിയാടി പക്രംതളം ചുരത്തിലും മണ്ണിടിഞ്ഞിതനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ വയനാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും മുടങ്ങി. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 11ന് പുറപ്പെട്ട മൈസൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് അടിവാരത്ത് നിന്നു തിരിക്കുകയായിരുന്നു. ഇതിനു ശേഷം വയനാട്ടിലേക്ക് ഒരു സര്‍വീസും നടന്നിട്ടില്ല.
എന്നാല്‍, അടിവാരം വരെ ഓര്‍ഡിനറി സര്‍വീസുകള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് സോണല്‍ ഓഫിസര്‍ അറിയിച്ചു. ഏതെങ്കിലും ഒരു ചുരത്തിലെ റോഡ് ഗതാഗതയോഗ്യമാക്കുന്നതോടെ വയനാട്ടിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss