|    Apr 21 Sat, 2018 3:58 am
FLASH NEWS
Home   >  Kerala   >  

വയനാട്ടിലെ ഭൂമിതട്ടിപ്പ്: സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ നീക്കി

Published : 3rd April 2018 | Posted By: mi.ptk

കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യവ്യക്തിയുടെ പേരിലാക്കുന്നതിന് കൂട്ടുനിന്നെന്ന ആരോപണം നേരിടുന്ന സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ സ്ഥാനത്തുനിന്ന് നീക്കി. സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കെ രാജന്‍ എംഎല്‍എക്ക് പകരം ചുമതല നല്‍കി.

വയനാട്ടില്‍ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കുന്നതില്‍ വിജയന്‍ ചെറുകരക്കും ഡെപ്യൂട്ട് കലക്ടര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss