|    Jan 19 Thu, 2017 10:10 am

വയനാടിനെ വരള്‍ച്ചബാധിത പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധം

Published : 17th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: വയനാടിനെ വരള്‍ച്ചാബാധിത പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധമുയരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വരള്‍ച്ചാ നിരീക്ഷണ സെല്ലാണ് ഈ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയെ വരള്‍ച്ചാബാധിത പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.    കൊടും വരള്‍ച്ചയിലേക്ക് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്ന വയനാടിനെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് പൊതുവായ വികാരം. കാലവര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനം മഴക്കുറവാണ്് വയനാട്ടില്‍ രേഖപ്പെടുത്തിയത്. നിലവില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും നെല്‍വയലുകള്‍ ഉണങ്ങി നശിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വരള്‍ച്ചാബാധിത ജില്ലാ പട്ടികയില്‍ നിന്നു വയനാടിനെ ഒഴിവാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും കൃഷിമന്ത്രിയെയും പ്രതിഷേധം അറിയച്ചതായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി ആദ്യഘട്ട പട്ടികയില്‍ നിന്നൊഴിവാക്കിയത് വന്‍ തിരിച്ചടിയാണ്. കാലാവസ്ഥാ വ്യതിയാനംകൊണ്ട്് ജില്ല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരവാദപ്പെട്ടവരെ പലതവണ അറിയിച്ചെങ്കിലും സംസ്ഥാന വരള്‍ച്ചാ നിരീക്ഷണസെല്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍ വയനാടിനെ ഉള്‍പ്പെടുത്താത്തത് ഖേദകരമാണന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ സംസ്ഥാന വരള്‍ച്ചാ നിരീക്ഷണ സെല്‍ തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഈ ജില്ലകളില്‍ എല്ലാംതന്നെ വയനാടിനെ അപേക്ഷിച്ച് മഴ കൂടുതല്‍ ലഭിച്ചിരുന്നു. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഇപ്പോള്‍തന്നെ വരള്‍ച്ച രൂക്ഷമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക