|    Jul 16 Mon, 2018 12:33 pm
FLASH NEWS

വയനാടന്‍ കെട്ടിനാട്ടി നെല്‍കൃഷി കുട്ടനാട്ടില്‍ കതിരിട്ടു

Published : 11th January 2017 | Posted By: fsq

 

ഹരിപ്പാട്: കുട്ടനാട്ടിലെ കര്‍ഷകര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ വയനാടന്‍ കെട്ടിനാട്ടി നെല്‍കൃഷി കതിരിട്ടു. വിളവെടുപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഇവിടുത്തെ കര്‍ഷകര്‍.അപ്പര്‍കുട്ടനാട്ടിലെ വീയപുരം മുണ്ടുതോട്- പോളത്തുരുത്ത്, മാന്നാറിലെ പാവുക്കര കൊല്ലനാടി പാടശേഖരത്തിലുമാണ് കൃഷി തളിര്‍ത്ത് കതിരിട്ടത്. കൃഷിയിറക്കി രണ്ടു മാസം പൂര്‍ത്തിയാവുന്നതിനു മുമ്പെ നെല്‍ചെടികള്‍ തളിര്‍ത്ത് കതിരായിത്തുടങ്ങി. പാലുറയ്ക്കുന്ന രീതിയിലായ ഈ കൃഷി 30 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മറ്റു നെല്‍കൃഷിവിതയിറക്കി 110 മുതല്‍ 130 ദിവസംകാത്തിരിക്കണമെങ്കില്‍ ഇത് 90 ദിവസത്തിനാകം വിളവെടുക്കാം എന്നതാണ് ഈ കഷിരീതിയുടെ പ്രത്യേകത. അതിനാല്‍ കര്‍ഷകര്‍ ഏറെകൗതുകത്തോടെയാണ് ഈ കൃഷിയെ നോക്കികാണുന്നത്.സാധാരണ നെല്‍കൃഷി ചെയ്യുന്ന രീതിയല്ല ഇതിനുള്ളത്. പഞ്ചഗവ്യത്തില്‍ ചാലിച്ച ചാണകവറളിക്കുള്ളില്‍ ഒന്നോ- രണ്ടോ നെല്‍വിത്ത്‌വച്ച്‌വെയിലില്‍ ഉണക്കിയെടുത്താണ ്‌കെട്ടിനാട്ടികൃഷിക്ക് വിത്ത്‌സജ്ജമാക്കുന്നത്. മൂന്നു ദിവസത്തിനകം വറളി ഭേദിച്ച് നെല്ലിന് മുളപൊട്ടും. ഏഴു ദിവസത്തിനകം വിത്ത് പാടത്തിടും. വിതയ്ക്കലിനു പകരം ഓരോ വിത്തുകള്‍ 25 സെന്റീമീറ്റര്‍ അകലത്തില്‍ ഇടാറാണ് പതിവ്.ഒരേക്കര്‍ പാടത്ത്ഇടുന്നതിന് ആവശ്യമായി വരുന്നത് രണ്ടു കിലോ വിത്തു മാത്രം. സാധാരണയില്‍ ഒരേക്കറിലേക്ക് 40 കിലോ എന്നുകൃഷിവകുപ്പ് പറയുന്നുണ്ടെങ്കിലും കര്‍ഷകര്‍ 60 കിലോഗ്രാം വരെ വിതയ്ക്കുന്നുണ്ട്. വിത്തുകള്‍ തമ്മിലുള്ള അകലം 25 സെന്റി മീറ്ററായി ക്രമീകരിച്ചിരിക്കുന്നത് ഒരുവിത്തില്‍ നിന്നും 72 ചെടികള്‍ വരെ പൊട്ടും എന്നതിനാലാണ്. തീര്‍ത്തും ജൈവ രീതിയില്‍ ചെയ്യുന്ന കൃഷിക്ക് ചെലവുകളും നന്നേ കുറവാണ്. വിഷ രഹിത ഉല്‍പന്നം ലഭിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. കൃഷിവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചെയ്ത ഈ കൃഷി വിജയകരമായി പര്യവസാനിച്ചാല്‍ വരും കാലങ്ങളില്‍ കുട്ടനാടന്‍ കര്‍ഷകര്‍ ഇതിനെ നെഞ്ചേറ്റുമെന്നാണ് കരുതപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss