|    Jul 19 Thu, 2018 11:41 am
FLASH NEWS

വയനാടന്‍ കാലാവസ്ഥ തെങ്ങ് കൃഷിക്ക് അനുയോജ്യമെന്ന്

Published : 9th September 2017 | Posted By: fsq

 

പുത്തൂര്‍വയല്‍: മാറിയ വയനാടന്‍ കാലാവസ്ഥ തെങ്ങുകൃഷിക്ക് വളരെ അനുയോജ്യമാണെന്നും കേരളത്തിന്റെ കല്‍പവൃക്ഷമായ തെങ്ങ് കൃഷിക്ക് വയനാട്ടില്‍ അനന്തസാധ്യതകളുണ്ടെന്നും തെങ്ങ് കൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം, എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിലും കണിയാമ്പറ്റ പഞ്ചായത്തിലെ കാര്യമ്പാടിയിലും നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലത്തുമാണ് ആദിവാസി കര്‍ഷകര്‍ക്കായി തെങ്ങ് കൃഷി സെമിനാര്‍ സംഘടിപ്പിച്ചത്. തിരുനെല്ലി സര്‍വീസ് സഹകരണബാങ്ക് സഹകരണത്തോടെ തൃശ്ശിലേരിയില്‍ സംഘടിപ്പിച്ച സെമിനാര്‍ തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി സഹകരണ ബാങ്ക് പ്രസിഡന്റ് കെ ടി ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍ ധന്യ ബിജു, എം മുരളി മാസ്റ്റര്‍, ടെക്‌നിക്കല്‍ ഓഫിസര്‍ ദേവദാസ്, സയന്റിസ്റ്റ് ആസ്യ സംസാരിച്ചു. കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. മുരളീധരന്‍, ഡോ. സുബ്രഹ്മണ്യന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലത്ത് സംഘടിപ്പിച്ച സെമിനാര്‍ നൂല്‍പ്പുഴ പഞ്ചായത്ത് മെംബര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുബ്രഹ്മണ്യന്‍, ടെക്‌നിക്കല്‍ ഓഫിസര്‍ ദേവദാസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സയന്റിസ്റ്റ് ആസ്യ, കെ കുഞ്ഞിരാമന്‍, നഞ്ചുണ്ടന്‍ സംസാരിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ കാര്യമ്പാടിയില്‍ സംഘടിപ്പിച്ച സെമിനാര്‍ പഞ്ചായത്ത് മെംബര്‍ ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss