|    Jan 18 Wed, 2017 5:49 pm
FLASH NEWS

വയക്കര ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു

Published : 1st August 2016 | Posted By: SMR

ചെറുപുഴ: കായികമികവിലൂടെ ദേശീയതലത്തില്‍ വരെ ശ്രദ്ധനേടിയ വയക്കരയില്‍ അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു. ഹാന്‍ഡ് ബോളിലും വോളിയിലും ദേശീയതാരങ്ങളെ വരെ സംഭാവന ചെയ്ത വയക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണമാണ് അതിവേഗം പുരോഗമിക്കുന്നത്.
സി കൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു അനുവദിച്ച 1.—50 കോടി വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നത്. 48 മീറ്റര്‍ നീളവും 32മീറ്റര്‍ വീതിയുമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ വിഐപി ഗാലറിയും ഡ്രസിങ് റൂമും വിശ്രമമുറിയും നിര്‍മിക്കും. ഒരേസമയം വോളിബോള്‍, ഹാന്‍ഡ് ബോള്‍ എന്നിവ പരിശീലിക്കാന്‍ സൗകര്യമുണ്ടാവും. ഇന്‍ഡോര്‍ സ്‌റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ ഏതു കാലാവസ്ഥയിലും പരിശീലനവും മല്‍സരങ്ങളും സംഘടിപ്പിക്കാനാവും. സ്‌റ്റേഡിയത്തിന്റെ വൈദ്യൂതീകരണത്തിന് ഫണ്ട് ലഭിക്കുന്ന മുറക്ക് ഫഌഡ്‌ലൈറ്റ് മല്‍സരങ്ങളും സംഘടിപ്പിക്കാനാവും.
വയക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് കളിച്ചുവളര്‍ന്ന നിരവധി കായികതാരങ്ങള്‍ക്ക് ജോലിയും മെച്ചപ്പെട്ട അവസരങ്ങളും ലഭിച്ചതോടെ കൂടുതല്‍ കുട്ടികള്‍ കായികരംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇതു മനസ്സിലാക്കിയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം അനുവദിച്ചത്.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക